നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 24 രാജ്യങ്ങളിലേയ്ക്കുള്ള കയറ്റുമതി പോസിറ്റീവ് വളര്‍ച്ച രേഖപ്പെടുത്തിറഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്താതെ ഇന്ത്യയ്ക്ക് തീരുവ ഇളവില്ല: ട്രംപ്ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്

മള്‍ട്ടിബാഗര്‍ നേട്ടത്തിനായി എന്‍ബിഎഫ്‌സി ഓഹരി നിര്‍ദ്ദേശിച്ച് ഐസിഐസിഐ സെക്യൂരിറ്റീസ്

ന്യൂഡല്‍ഹി: നിലവില്‍ 178 രൂപ വിലയുള്ള റെപ്‌കോ ഹോം ഫിനാന്‍സ് ഓഹരി 470 രൂപ ലക്ഷ്യവില നിശ്ചയിച്ച് വാങ്ങാന്‍ നിര്‍ദ്ദേശിച്ചിരിക്കയാണ് ഐസിഐസിഐ സെക്യൂരിറ്റീസ്. 163 ശതമാനത്തിന്റെ മള്‍ട്ടിബാഗര്‍ നേട്ടമാണ് ഓഹരിയില്‍ നിന്നും ബ്രോക്കറേജ് സ്ഥാപനം പ്രതീക്ഷിക്കുന്നത്. ജൂണ്‍ പാദത്തിലെ മികച്ച വരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് ഐസിഐസിഐ ഓഹരിയില്‍ ബുള്ളിഷാകുന്നത്.

ജൂണിലവസാനിച്ച പാദത്തില്‍ കമ്പനി ലാഭം 62.07 കോടി രൂപയാക്കി ഉയര്‍ത്തിയിരുന്നു. കഴിഞ്ഞവര്‍ഷം ഇതേ പാദത്തിലെ ലാഭം വെറും 32.12 കോടി രൂപ മാത്രമായിരുന്നു. 93.2 ശതമാനം വര്‍ധനവാണിത്.

അതേസമയം മൊത്ത വരുമാനം 322.39 കോടി രൂപയില്‍ നിന്നും 5 ശതമാനം ഇടിഞ്ഞ് 307 കോടി രൂപയായി. അറ്റപലിശ വരുമാനം 137 കോടി രൂപയും മാര്‍ജിന്‍ 4.6 ശതമാനവുമാണ്. മറ്റൊരു ബ്രോക്കറേജ് സ്ഥാപനമായ ഫിലിപ്പ് കാപിറ്റല്‍ 58 ശതമാനം ഉയര്‍ച്ചയാണ് ഓഹരിയില്‍ പ്രതീക്ഷിക്കുന്നത്.

250 രൂപ ലക്ഷ്യവില നിശ്ചയിച്ച് ഓഹരി വാങ്ങാന്‍ അവര്‍ നിര്‍ദ്ദേശിക്കുന്നു. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ വരുമാനം 40/17 ശതമാനമാക്കി വര്‍ധിപ്പിക്കാന്‍ കമ്പനിയ്ക്കാകുമെന്ന് ബ്രോക്കറേജ് സ്ഥാപനം പറഞ്ഞു. ആര്‍ഒഇ 11.4/12 ശതമാനമാക്കാനും സാധിക്കും.

കഴിഞ്ഞയാഴ്ചയില്‍ 14 ശതമാനം ഉയര്‍ച്ച രേഖപ്പെടുത്തിയ ഓഹരിയാണ് റെപ്‌കോയുടേത്. കഴിഞ്ഞ മാസത്തില്‍ 18 ശതമാനവും ഒരു വര്‍ഷത്തില്‍ 42 ശതമാനവും ഉയരാന്‍ ഓഹരിയ്ക്കായി. അതേസമയം 3,5 വര്‍ഷങ്ങളിലെ കണക്കെടുക്കുമ്പോള്‍ 43 ശതമാനം, 73 ശതമാനം എന്നിങ്ങനെ ഇടിവാണ് ഓഹരി രേഖപ്പെടുത്തിയത്.

X
Top