സേവന മേഖലയുടെ വളര്‍ച്ചാ നിരക്ക് 14 മാസത്തെ താഴ്ന്ന നിലയില്‍ഇന്ത്യയുടെ സാമ്പത്തിക വളർച്ച നിരക്ക് കുറയുമെന്ന് മൂഡീസ്താർ മരുഭൂമിയിൽ നിന്ന് ക്രൂഡ് ഓയിൽ ഉത്പാദനം ഉയർന്നുഇന്ത്യയുടെ ഫാർമസ്യൂട്ടിക്കൽ കയറ്റുമതിയിൽ മുന്നേറ്റംപ്രതിരോധ കയറ്റുമതിയില്‍ രാജ്യത്തിന് റെക്കോര്‍ഡ് തിളക്കം

ഫെതർ സോഫ്റ്റിനെ ഏറ്റെടുത്ത് തിങ്ക്ബയോ

തിരുവനന്തപുരം: മലയാളി സ്റ്റാർട്ടപ്പായ ഫെതർ സോഫ്റ്റ് ഇൻഫോ സൊലൂഷൻസിനെ ഏറ്റെടുത്ത് കാലിഫോർണിയയിലെ തിങ്ക്ബയോ ഡോട്ട് എഐ.

ബയോടെക്, ഫാർമസ്യൂട്ടിക്കൽ, ഡിജിറ്റൽ ഹെൽത്ത്‌കെയർ മേഖലകൾക്ക് എഐ അധിഷ്ഠിത സേവനങ്ങൾ നൽകുന്ന മുൻനിര കമ്പനിയാണ് തിങ്ക് ബയോ.

സോഫ്റ്റ് വെയർ, ക്ലൗഡ് അധിഷ്ഠിത സേവനങ്ങൾ നൽകുന്ന കൊച്ചി ഇൻഫോ പാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പാണ് ഫെതർ സോഫ്റ്റ്.

ഏറ്റെടുക്കൽ പൂർത്തിയായതോടെ അടുത്ത മൂന്ന് വർഷത്തിനുള്ളിൽ കേരളത്തിൽ 200 കോടിയുടെ നിക്ഷേപം നടത്തുമെന്ന് കമ്പനി അധികൃതർ അറിയിച്ചു.

350ൽ അധികം സ്‌കിൽഡ് പ്രൊഫഷണൽസുള്ള ഫെതർ സോഫ്റ്റിനെ സ്വന്തമാക്കിയതിലൂടെ ക്ലൗഡ് കംപ്യൂട്ടിംഗിലും സോഫ്റ്റ് വെയർ എൻജിനീയറിംഗിലുമുള്ള വൈദഗ്ദ്ധ്യവും തിങ്ക് ബയോയ്ക്ക് ലഭ്യമാകും.

X
Top