ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാനുള്ള അവസാന തിയതി ജൂലൈ 31 ആയിരുന്നു. അവസാന നിമിഷത്തിൽ ആദായ നികുതി ഫയൽ ചെയ്തവർ ശ്രദ്ധിക്കുക, ഇ വെരിഫിക്കേഷൻ ചെയ്യാത്തവരുണ്ടെങ്കിൽ ചെയ്യാനുള്ള അവസാന തിയതി ഓഗസ്റ്റ് 31 ആണ്.
2024 ജൂലൈ 31 വരെ 7.28-ലധികം ആദായനികുതി റിട്ടേണുകൾ ഫയൽ ചെയ്യപ്പെട്ടിട്ടുണ്ട്. 2023 ജൂലൈ 31 വരെ സമർപ്പിച്ച ആദായ നികുതി റിട്ടേണുകളെക്കാൾ 7.5% കൂടുതലാണ് ഈ വർഷം ഫയൽ ചെയ്തിരിക്കുന്നത്.
ഐടിആർ ഫയൽ ചെയ്ത വ്യക്തികൾക്ക് ഫയൽ ചെയ്ത തീയതി മുതൽ 30 ദിവസത്തിനുള്ളിൽ വെരിഫിക്കേഷൻ നടത്തേണ്ടതുണ്ട്. ഇല്ലെങ്കിൽ ഐടിആർ അസാധുവായി കണക്കാക്കും. 6.21 കോടിയിലധികം ഐടിആറുകൾ ഇ-വെരിഫൈ ചെയ്തിട്ടുണ്ട്. ഇനി ബാക്കിയുള്ളവർ ഉടനെ ചെയ്യേണ്ടതാണ്.
ഇ-വെരിഫൈ ചെയ്യേണ്ടത് എന്തുകൊണ്ട്?
ആദായ നികുതി റിട്ടേൺ ഫയലിംഗ് പൂർത്തിയാക്കാൻആദായ നികുതി റിട്ടേണുകൾ പരിശോധിക്കേണ്ടതുണ്ട്. നിങ്ങളുടെ ഐടിആർ പരിശോധിക്കുന്നതിനുള്ള ഏറ്റവും പ്രായോഗികവും വേഗത്തിലുള്ളതുമായ മാർഗ്ഗം ഇ വെരിഫിക്കേഷൻ ആണ്.
എങ്ങനെയെല്ലാം ഇ- വെരിഫൈ ചെയ്യാം.
*ആധാറുമായി രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് വരുന്ന ഒട്ടിപി
*മുൻകൂർ സാധുതയുള്ള ബാങ്ക് അക്കൗണ്ട് വഴി ജനറേറ്റ് ചെയ്ത ഇവിസി
*പ്രീ-വാലിഡേറ്റഡ് ഡീമാറ്റ് അക്കൗണ്ട് വഴി ജനറേറ്റ് ചെയ്ത ഇവിസി
*എടിഎം വഴിയുള്ള ഇവിസി
*നെറ്റ് ബാങ്കിംഗ്
*ഡിജിറ്റൽ സിഗ്നേച്ചർ സർട്ടിഫിക്കറ്റ്
ആധാർ ഉപയോഗിച്ച് എങ്ങനെ ഇ- വെരിഫൈ ചെയ്യാം.
ആധാറുമായി ലിങ്ക് ചെയ്ത മൊബൈൽ നമ്പറിൽ ലഭിക്കുന്ന ഒട്ടിപി വഴി ഇ- വെരിഫൈ ചെയ്യാം. ഇതിന് മൊബൈൽ നമ്പർ ആധാറുമായി ലിങ്ക് ചെയ്യുകയും യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ ഡാറ്റാബേസിൽ രജിസ്റ്റർ ചെയ്യുകയും വേണം, കൂടാതെ നിങ്ങളുടെ പാനും ആധാറുമായി ലിങ്ക് ചെയ്തിരിക്കണം