നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 24 രാജ്യങ്ങളിലേയ്ക്കുള്ള കയറ്റുമതി പോസിറ്റീവ് വളര്‍ച്ച രേഖപ്പെടുത്തിറഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്താതെ ഇന്ത്യയ്ക്ക് തീരുവ ഇളവില്ല: ട്രംപ്ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്

അടുത്തമാസം എക്‌സ് ഡിവിഡന്റാകുന്ന ഓഹരികള്‍

ന്യൂഡല്‍ഹി: അടുത്ത മാസത്തില്‍ എക്‌സ് ഡിവിഡന്റാകുന്ന 5 മള്‍ട്ടിബാഗര്‍ സ്‌റ്റോക്കുകളാണ് ചുവടെ.

പന്‍ച്ച്ശീല്‍ ഓര്‍ഗാനിക്‌സ്: 2022 ല്‍ നിക്ഷേപം രണ്ടിരട്ടി വര്‍ധിപ്പിച്ച മള്‍ട്ടിബാഗര്‍ ഓഹരിയാണ് കമ്പനിയുടേത്. ഒരു വര്‍ഷത്തില്‍ 500 ശതമാനം ആദായം സമ്മാനിക്കാനും ഓഹരിയ്ക്കായി. 1 രൂപ ലാഭവിഹിതം പ്രഖ്യാപിച്ച കമ്പനി സെപ്തംബര്‍ 22 ന് എക്‌സ് ഡിവിഡന്റാകും. 1:1 അനുപാതത്തില്‍ ബോണസ് ഓഹരി നല്‍കാന്‍ കമ്പനി നേരത്തെ തയ്യാറായിരുന്നു.

വിധി സ്‌പെഷ്യാലിറ്റി: സെപ്തംബര്‍ 22 ന് എക്‌സ്ഡിവിഡന്റാകുന്ന ഓഹരിയാണ് വിധി സ്‌പെഷ്യാലിറ്റി ഫുഡ് ഇന്‍ഗ്രീഡിയന്റ്‌സ് ലിമിറ്റഡിന്റേത്. ഓഹരിയൊന്നിന് 40 പൈസയാണ് കമ്പനി ലാഭവിഹിതം പ്രഖ്യാപിച്ചിട്ടുള്ളത്. കഴിഞ്ഞ 5 വര്‍ഷത്തില്‍ 500 ശതമാനം വളരാന്‍ ഓഹരിയ്ക്കായി.

ഗുജ്‌റാത്ത് ആല്‍ക്കലീസ്: സെപ്തംബര്‍ 21 ന് എക്‌സ് ഡിവിഡന്റാകുന്ന കമ്പനി 10 രൂപയാണ് ലാഭവിഹിതം പ്രഖ്യാപിച്ചിട്ടുള്ളത്. കഴിഞ്ഞ ഒരു വര്‍ഷത്തില്‍ നിക്ഷേപം ഇരട്ടിപ്പിച്ച മള്‍ട്ടിബാഗര്‍ ഓഹരിയാണ് കമ്പനിയുടേത്.

ബ്ലാക്ക് റോസ് ഇന്‍ഡസ്ട്രീസ്: സെപ്തംബര്‍ 21 ന് ലാഭവിഹിതം പ്രഖ്യാപിച്ച കമ്പനി 20 പൈസയുടെ സ്‌പെഷ്യാലിറ്റി ഡിവിഡന്റും 55 പൈസയുടെ അവസാന ലാഭവിഹിതവും പ്രഖ്യാപിച്ചു. കഴിഞ്ഞ 5 വര്‍ഷത്തില്‍ 725 ശതമാനം ഉയരാനും ഓഹരിയ്ക്കായി.

പിറ്റി എഞ്ചിനീയറിംഗ്: സെപ്തംബര്‍ 15 ന് എക്‌സ് ഡിവിഡന്റാകുന്ന ഓഹരി 0.85 രൂപയാണ് അവസാന ലാഭവിഹിതം പ്രഖ്യാപിച്ചിട്ടുള്ളത്. കഴിഞ്ഞ ഒരു വര്‍ഷത്തില്‍ 100 ശതമാനം നേട്ടം നിക്ഷേപകര്‍ക്ക് നല്‍കിയ ഓഹരിയാണ് കമ്പനിയുടേത്.

X
Top