
കമ്പനിയുടെ വരുമാനത്തിന്റെ ഒരു ഭാഗം ഓഹരി ഉടമകൾക്ക് വിതരണം ചെയ്യുന്ന രീതിയാണ് ലാഭവിഹിതം. ഓഹരി വിലയിലെ നേട്ടത്തിനൊപ്പം അധിക വുരുമാനമായി ലാഭവിഹിതത്തെ കാണാം.
നാലാം പാദഫലം വന്നതിന് പിന്നാലെ വിവിധ കമ്പനികളുടെ ഡയറക്ടർ ബോർഡ് ഓഹരി ഉടമകൾക്ക് ലാഭവിഹിതം പ്രഖ്യാപിച്ചിട്ടുണ്ട്.
ലാഭവിഹിതം നൽകുന്ന ഓഹരികളിൽ പ്രധാനമായും ശ്രദ്ധിക്കേണ്ടത് റെക്കോർഡ് തീയതി, എക്സ് ഡിവിഡന്റ് തീയതി എന്നിവയാണ്. നിലവിൽ T+1 സെറ്റിൽമെന്റായതിനാൽ റെക്കോർഡ്/ എക്സ് ഡിവിഡന്റ് എന്നിവ ഒരേ ദിവസമാണ്.
ഈ വാരത്തിൽ ലാഭവിഹിതത്തിനായി റെക്കോർഡ് തീയതി നിശ്ചയിച്ച 7 ഓഹരികളാണ് ഇവിടെ പട്ടികപ്പെടുത്തുന്നത്.
- കേവൽ കിരൺ ക്ലോത്തിംഗ് ലിമിറ്റഡ്
ബ്രാൻഡഡ് റെഡിമെയ്ഡ് വസ്ത്രങ്ങളുടെ നിർമാതാക്കളാണ് കേവൽ കിരൺ ക്ലോത്തിംഗ് ലിമിറ്റഡ്, 10 രൂപ മുഖവിലയുള്ള ഓഹരി 20 ശതമാനമാണ് ഇടക്കാല ലാഭവിഹിതം നൽകുന്നത്. ഒരു ഓഹരി കയ്യിലുള്ളവർക്ക് 2 രൂപ ലാഭവിഹിതമായി ലഭിക്കും. റെക്കോർഡ് തീയതി മേയ് 11. ഓഹരിയുടെ ഡിവിഡന്റ് യീൽഡ് 1.86 ശതമാനമാണ്. ഓഹരികൾ വെള്ളിയാഴ്ച 471 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. - ലോറസ് ലാബ്സ്
ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ലോറസ് ലാബ്‌സ് ലിമിറ്റഡ് 1.2 രൂപയാണ് ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ച്. 2 രൂപമുഖവിലയുള്ള ഓഹരിക്ക് 60 ശതമാനം ലാഭവിഹിതമാണ് നൽകുന്നത്. റെക്കോർഡ് തീയതി മേയ് 10 ആണ്. കമ്പനിയുടെ ഡിവിഡന്റ് യീൽഡ് 1.56 ശതമാനമാണ്. ഓഹരികൾ വെള്ളിയാഴ്ച 4,110 രൂപയിലാണ് ക്ലോസ് ചെയ്തത്. - രാമകൃഷ്ണ ഫോർജിംഗ്സ് ലിമിറ്റഡ്
രാമകൃഷ്ണ ഫോർജിംഗ്സ് ലിമിറ്റഡിന്റെ 2 രൂപ മുഖവിലയുള്ള ഓഹരിക്ക് 25 ശതമാനം ലാഭവിഹിതമാണ് നൽകുന്നത്. പ്രതിയോഹരി 0.50 രൂപയുടെ ഇടക്കാല ലാഭവിഹിതം ലഭിക്കും. റെക്കോർഡ് തീയതി മേയ് 9 ആണ്. ഡിവിഡന്റ് യീൽഡ് 0.60 ശതമാനമാണ്. കമ്പനിയുടെ ഓഹരികൾ വെള്ളിയാഴ്ച 342 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. - ഒറാക്കിള്‍ ഫിനാന്‍ഷ്യല്‍ സര്‍വീസ് സോഫ്റ്റ്‍വെയര്‍ ലിമിറ്റഡ് ഒറാക്കിള്‍ ഫിനാന്‍ഷ്യല്‍ സര്‍വീസ് സോഫ്റ്റ്‍വെയര്‍ ലിമിറ്റഡ് 5 രൂപ മുഖവിലയുള്ള ഓഹരിക്ക് ഇടക്കാല ലാഭവിഹിതമായി 225 രൂപയാണ് നല്‍കുന്നത്. വെള്ളിയാഴ്ടച 3,665.90 രൂപയില്‍ വ്യാപാരം അവസാനിച്ച ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 5.18 ശതമാനമാണ്. മേയ് 9 ആണ് റെക്കോര്‍ഡ് തീയതി.
- കോഫോർജ് ലിമിറ്റഡ്
ഐടി കമ്പനിയായ കോഫോര്‍ജ് ലിമിറ്റഡ് 19 രൂപാണ് ലാഭവിഹിതമായി നൽകുന്നത്. ഇതിനുള്ള റെക്കോർഡ് തീയതി മേയ് 10 ആണ്. വെള്ളിയാഴ്ച 4,113.05 രൂപയിലാണ് ഓഹരികൾ ക്ലോസ് ചെയ്തത്. 1.41 ശതമാനമാണ് ഡിവിഡന്റ യീൽഡ്. - ഇന്ത്യമാര്‍ട്ട്
ഇ-കൊമേഴ്‌സ് കമ്പനിയായ ഇന്ത്യമാര്‍ട്ട് അന്തിമ ലാഭവിഹിതമായി 20 രൂപയാണ് നല്‍കുന്നത്. മേയ് 11 ആണ് റെക്കോര്‍ഡ് തീയതി. 5975.95 രൂപയാണ് വെളളിയാഴ്ചത്തെ ക്ലോസിംഗ്. 0.03 ശതമാനമാണ് ഡിവിഡന്റ് യീല്‍ഡ്. - 360 വണ്‍ വാം
360 വണ്‍ വാം എന്ന പേരില്‍ ട്രേഡ് ചെയ്യപ്പെടുന്ന ഐഐഎഫ്എൽ വെല്‍ത്ത് മാനേജ്മെന്റ് ഓഹരിയൊന്നിന് 4 രൂപയാണ് ലാഭവിഹിതം പ്രഖ്യാപിച്ചത്. ഒരാഴ്ചയ്ക്കുള്ളില്‍ 2.3 ശതമാനത്തിലധികം നേട്ടമുണ്ടാക്കിയ ഓഹരിയുടെ നിലവിലെ വില 425.85 രൂപയാണ്. ഡിവിഡന്റ് യീൽഡ് 4.17 ശതമാനം.






