600000 ബാരൽ ഇറാനിയൻ ക്രൂഡ് ഇന്ത്യയിലേക്ക്പ്രീമിയം പെട്രോളിനും ഡീസലിനും വില വർധിപ്പിച്ച് ഇന്ത്യൻ ഓയിൽ; ഒറ്റയടിക്ക് കൂട്ടിയത് ലിറ്ററിന് 11 രൂപവിമാന ഇന്ധനത്തിന്റെ കരുതൽശേഖരം രണ്ടു മാസത്തേക്കുമാത്രംറഷ്യയിൽനിന്നുള്ള എണ്ണ ഇറക്കമുതി ഒമ്പതുമാസത്തെ ഉയരത്തിൽരാജ്യത്ത് പെട്രോൾ, ഡീസൽ സ്റ്റോക്ക് ആവശ്യത്തിനുണ്ട്; വാണിജ്യ LPG വിതരണം കൃത്യമായി മുന്നോട്ട് പോകുന്നുവെന്ന് കേന്ദ്രസർക്കാർ

രാജ്യത്ത് പെട്രോൾ, ഡീസൽ സ്റ്റോക്ക് ആവശ്യത്തിനുണ്ട്; വാണിജ്യ LPG വിതരണം കൃത്യമായി മുന്നോട്ട് പോകുന്നുവെന്ന് കേന്ദ്രസർക്കാർ

ന്യൂഡൽഹി: രാജ്യത്ത് പെട്രോൾ, ഡീസൽ സ്റ്റോക്ക് ആവശ്യത്തിനുണ്ടെന്ന് കേന്ദ്രസർക്കാർ. രണ്ട് മാസത്തേക്ക് ക്രൂഡ് ഓയിൽ സ്റ്റോക്ക് രാജ്യത്തുണ്ട്. ഏത് ഇന്ധനമായാലും പരിഭ്രാന്തരായി ആളുകൾ അനാവശ്യമായി വാങ്ങേണ്ട ആവശ്യമില്ല. വാണിജ്യ എൽപിജി വിതരണം കൃത്യമായി മുന്നോട്ട് പോകുന്നെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി.

വ്യാജ പ്രചാരങ്ങൾ ഒരുപാട് നടക്കുന്നുണ്ടെന്നും കൃത്യമായി നടപടികൾ നടക്കുന്നുണ്ടെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി. കേന്ദ്ര ഇടപെടൽ കൊണ്ടാണ് ആഭ്യന്തര മാർക്കറ്റിൽ വിമാന ഇന്ധന നിരക്ക് കുത്തനെ ഉയരാത്തത്. 25 ശതമാനം വർധന വിമാന കമ്പനികൾക്കും ഗുണകരമാണ്.

ഹോർമുസ് കടലിടുക്ക് കടന്ന ഒരു എൽപിജി ടാങ്കർ ഇന്ന് മുംബൈ തീരത്തെത്തും. BW TYR എന്ന കപ്പലാണ് ആദ്യം മുംബൈ തീരത്തെത്തുക. BW ELM എന്ന LPG ടാങ്കർ ഉടൻ മംഗളൂരു തുറമുഖത്ത് നങ്കൂരമിടും. രണ്ട് കപ്പലുകളിലുമായി 94,000 മെട്രിക് ടണ്ണിലധികം എൽപിജി ഉണ്ട്.

പേർഷ്യൻ ഗൾഫ് മേഖലയിലുള്ള 18 ഇന്ത്യൻ ടാങ്കറുകൾക്ക് കൂടി ഹോർമുസ് കടക്കാൻ ഉടൻ അനുമതി ലഭിക്കുമെന്ന് ഷിപ്പിംഗ് മന്ത്രാലയം പ്രതീക്ഷ പങ്കുവെച്ചു.

X
Top