സർക്കാർ ജീവനക്കാർക്ക് ഉറപ്പായ പെൻഷന് ഉത്തരവായിവാണിജ്യാവശ്യത്തിനുള്ള എൽപിജി വില വീണ്ടും കൂട്ടിഇന്ത്യയുടെ ഏറ്റവും വലിയ അസംസ്‌കൃത എണ്ണ വിതരണക്കാരായി തുടർന്ന് റഷ്യവിദേശ നാണയ ശേഖരത്തില്‍ നേരിയ കുറവ്യാത്രക്കാർക്ക് വലിയ ആശ്വാസവുമായി DGCA; വിമാന ടിക്കറ്റ് റീഫണ്ട് നിയമത്തിൽ സുപ്രധാന മാറ്റങ്ങൾ

റെക്കാഡ് സ്വർണ ശേഖരവുമായി റിസർവ് ബാങ്ക്

കൊച്ചി: ഇന്ത്യയുടെ വിദേശ നാണയ ശേഖരത്തില്‍ സ്വർണത്തിന്റെ മൂല്യം റെക്കാഡ് ഉയരത്തിലെത്തി. റിസർവ് ബാങ്കിന്റെ കണക്കുകളനുസരിച്ച്‌ കഴിഞ്ഞ വാരം സ്വർണ ശേഖരത്തിന്റെ മൂല്യം 14,517 കോടി രൂപ(161.3 കോടി ഡോളർ) ഉയർന്ന് 9.52 ലക്ഷം കോടി രൂപയില്‍(10,579.5 കോടി ഡോളർ) എത്തി. നിലവില്‍ റിസർവ് ബാങ്കിന്റെ കൈവശം ഏകദേശം 883 ടണ്‍ സ്വർണമാണുള്ളത്. കഴിഞ്ഞ സാമ്ബത്തിക വർഷത്തില്‍ റിസർവ് ബാങ്ക് 54.1 ടണ്‍ സ്വർണം വാങ്ങിയിരുന്നു. നടപ്പു വർഷം ആദ്യ ആറ് മാസത്തില്‍ സ്വർണം വാങ്ങുന്നതില്‍ വലിയ താത്പര്യം കാണിക്കാതിരുന്ന റിസർവ് ബാങ്ക് ഒക്ടോബറില്‍ വില കുത്തനെ താഴ്ന്നതോടെ വീണ്ടും ശേഖരം ഉയർത്തിയെന്നാണ് വിലയിരുത്തുന്നത്.

ആഗോള മേഖലയിലെ സാമ്ബത്തിക അനിശ്ചിതത്വങ്ങളുടെ പശ്ചാത്തലത്തില്‍ ബാഹ്യ വിപണിയിലുണ്ടാകുന്ന പ്രതിസന്ധികള്‍ നേരിടാൻ ലക്ഷ്യമിട്ടാണ് റിസർവ് ബാങ്ക് സ്വർണ ശേഖരം ഉയർത്തുന്നത്. അമേരിക്കയിലെ സാമ്ബത്തിക പ്രതിസന്ധി ഡോളറിന് ബദലായി ആഗോള നാണയമെന്ന നിലയില്‍ സ്വർണത്തിന് പ്രാധാന്യമേറുകയാണെന്നും വിദഗ്ദ്ധർ പറയുന്നു.

വിദേശ നാണയ ശേഖരത്തില്‍ ഇടിവ്
രൂപയുടെ മൂല്യത്തകർച്ച നേരിടാൻ വിപണിയില്‍ ഡോളർ വിറ്റഴിച്ചതോടെ ഇന്ത്യയുടെ വിദേശ നാണയ ശേഖരം കുറയുന്നു. നവംബർ 28ന് അവസാനിച്ച വാരത്തില്‍ റിസർവ് ബാങ്കിന്റെ വിദേശ നാണയ ശേഖരം 187.7 കോടി ഡോളർ കുറഞ്ഞ് 68,622.7 കോടി ഡോളറിലെത്തി. മുൻവാരവും വിദേശ നാണയ ശേഖരം കുറഞ്ഞിരുന്നു. യു.എസ് ഡോളർ, യൂറോ, യെൻ തുടങ്ങിയവയുടെ അളവാണ് ഗണ്യമായി കുറഞ്ഞത്.
വിവിധ രാജ്യങ്ങളുടെ സ്വർണ ശേഖരം
രാജ്യം: അളവ്
അമേരിക്ക : 8,133 ടണ്‍
ജർമ്മനി : 3,350 ടണ്‍
ഇറ്റലി : 2,452 ടണ്‍
ഫ്രാൻസ് : 2,437 ടണ്‍
റഷ്യ : 2,330 ടണ്‍
ചൈന : 2,304 ടണ്‍
ഇന്ത്യ : 883 ടണ്‍

വിദേശ നാണയ ശേഖരത്തിലെ കരുത്തർ
രാജ്യം : വിദേശ നാണയ ശേഖരം
ചൈന : 3,68,200 കോടി ഡോളർ
ജപ്പാൻ : 1,27,800 കോടി ഡോളർ
സ്വിറ്റ്സർലൻഡ്: 92,700 കോടി ഡോളർ
ഇന്ത്യ : 68,623 കോടി ഡോളർ
റഷ്യ : 61,600 കോടി ഡോളർ

X
Top