ഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതിയിൽ വൻ ഇടിവ്ഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം ഉയര്‍ത്തി ലോകബാങ്ക്ഇന്ത്യ ഇന്റർനാഷണൽ ഇൻഡസ്ട്രിയൽ എക്സ്പോയ്ക്ക് നാളെ തുടക്കമാകുംതീ വിലയിൽ കേരളം 12-ാം മാസവും നമ്പർ വൺ‘കാലാവസ്ഥാ വ്യതിയാനവും പ്രകൃതിയിലെ അപ്രതീക്ഷിത മാറ്റങ്ങളും കേര കർഷകർ അവസരങ്ങളാക്കി മാറ്റണം’

ഇന്‍ഷുറന്‍സ് രംഗത്തേക്ക് വിദേശ കമ്പനികൾ 100% വിദേശ നിക്ഷേപത്തിന് മന്ത്രിസഭാ അംഗീകാരം

ന്യൂഡൽഹി: ഇന്ത്യയിലെ ഇൻഷുറൻസ് രംഗം സമഗ്രപരിഷ്കരണത്തിന്. ഇന്‍ഷുറന്‍സ് മേഖലയില്‍ 100 ശതമാനം  നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്ഡിഐ) അനുവദിക്കുന്നതിനുള്ള നിര്‍ദ്ദേശത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. തിങ്കളാഴ്ച ഇതുസംബന്ധിച്ച ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചേക്കുമെന്ന് ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി.

ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന ഇന്‍ഷുറന്‍സ് വിപണികളില്‍ ഒന്നാണ് ഇന്ത്യ. മൂലധന വരവ് വേഗത്തിലാക്കുന്നതിനും ഇൻഷുറൻസ് രംഗം നവീകരിക്കുന്നതിനും കവറേജ് വികസിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള നീക്കമാണിത്.  2025-26 ലെ കേന്ദ്ര ബജറ്റില്‍, ഇന്‍ഷുറന്‍സ് മേഖലയിലെ നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ പരിധി നിലവിലുള്ള 74 ശതമാനത്തില്‍ നിന്ന് ഉയർത്തുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.
ഈ മേഖലയിലെ വിദേശ നിക്ഷേപത്തെ നിയന്ത്രിക്കുന്ന നിലവിലുള്ള  വ്യവസ്ഥകൾ പുനപരിശോധിക്കുകയും ലളിതമാക്കുകയും ചെയ്യുമെന്നും അന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.ഇൻഷുറൻസ് രംഗം അടിമുടി മാറുംഎഫ്ഡിഐ പരിധി നീക്കം ചെയ്യുന്നത് ഇൻഷുറൻസ് രംഗം മത്സരക്ഷമമാക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് ഇന്‍ഷുറന്‍സ് പരിരക്ഷയും വർധിപ്പിക്കാൻ സഹായിക്കും.  

2023 ലെ ആഗോള ശരാശരിയായ 4.2 ശതമാനവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്ത്യയിലെ ജനറല്‍ ഇന്‍ഷുറന്‍സ് വിപണിയുടെ വളർച്ച  താരതമ്യേന കുറവായിരുന്നു – ജിഡിപിയുടെ 1 ശതമാനം മാത്രമാണിതെന്ന് സര്‍ക്കാര്‍ ഡാറ്റ കാണിക്കുന്നു.  ഇതുവരെ ഇന്‍ഷുറന്‍സ് മേഖല 82,000 കോടി രൂപ വിദേശ നേരിട്ടുള്ള നിക്ഷേപം (എഫ്ഡിഐ) വഴി ആകര്‍ഷിച്ചു. ഇന്‍ഷുറന്‍സ് മേഖലയിലെ എഫ്ഡിഐ 100 ശതമാനമായി ഉയര്‍ത്തുക, സംയുക്ത ലൈസന്‍സിംഗ് അവതരിപ്പിക്കുക എന്നിവയുള്‍പ്പെടെ 1938 ലെ ഇന്‍ഷുറന്‍സ് നിയമത്തിലെ വിവിധ വ്യവസ്ഥകള്‍ ഭേദഗതി ചെയ്യാന്‍ ധനമന്ത്രാലയം നിര്‍ദ്ദേശിച്ചിട്ടുണ്ട്.  

സമഗ്രമായ ഒരു നിയമനിര്‍മ്മാണ പ്രക്രിയയുടെ ഭാഗമായി, 1938 ലെ ഇന്‍ഷുറന്‍സ് നിയമത്തോടൊപ്പം, 1956 ലെ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ നിയമവും 1999 ലെ ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി നിയമവും ഭേദഗതി ചെയ്യും. ഇത് ഈ രംഗത്ത് ഒട്ടേറെ മാറ്റങ്ങൾ കൊണ്ടുവരും.

X
Top