Alt Image
സ്വർണാഭരണത്തിന് വൻ ഇളവുമായി വ്യാപാരികൾമറ്റൊരു വമ്പൻ ഡീൽ കൂടി; ചിലെയുമായി ഇന്ത്യ അവസാനവട്ട ചർച്ചകളിൽപാന്‍ കാര്‍ഡ് നിബന്ധനകളില്‍ വന്‍ ഇളവ്; ബാങ്ക് ഇടപാടുകള്‍ക്കും ഹോട്ടല്‍ ബില്ലുകള്‍ക്കും പുതിയ പരിധി വരുന്നുകേരള ഗ്രഫീൻ പോളിസിക്ക് അംഗീകാരംഇന്ത്യയിൽ ഏറ്റവുമധികം വിലവർധനയുള്ള സംസ്ഥാനമെന്ന ചീത്തപ്പേര് ഒഴിവാക്കി കേരളം

ഇന്ധന സെസിലൂടെ സംസ്ഥാനത്തിന് കിട്ടിയത് 1751 കോടി; ലഭിച്ചത് ക്ഷേമപെന്‍ഷന്‍ നല്‍കുന്നതിനുള്ള പത്തിലൊന്ന് തുക മാത്രം

തിരുവനന്തപുരം: പെട്രോളിനും ഡീസലിനും രണ്ടുരൂപ സെസ് ചുമത്തിയതിലൂടെ സംസ്ഥാനത്തിന് രണ്ടുവർഷം കിട്ടിയത് 1751.51 കോടി രൂപ. പ്രളയകാലത്തെ നഷ്ടം നേരിടാൻ ഏർപ്പെടുത്തിയ പ്രളയ സെസിലൂടെ ഇതുവരെ കിട്ടിയത് 2244.88 കോടിയാണ്.

2023-ലെ ബജറ്റിലാണ് ഇന്ധന സെസ് പ്രഖ്യാപിച്ചത്. 2023-24-ല്‍ 954.32 കോടി ലഭിച്ചു. 2024-25 സാമ്ബത്തികവർഷം ജനുവരി 31-വരെ കിട്ടിയത് 797.19 കോടിയാണ്.

ക്ഷേമപെൻഷൻ നല്‍കുന്നതിന് പണംകണ്ടെത്താനാണ് സെസ് ഏർപ്പെടുത്തിയത്. എന്നാല്‍, ഇതിന് വർഷം വേണ്ടത് 9,600 കോടിയാണെന്നാണ് ധനവകുപ്പിന്റെ കണക്ക്. ഇന്ധന സെസില്‍നിന്ന് കിട്ടുന്നതാകട്ടെ ഇതിന്റെ പത്തിലൊന്നുമാത്രം.

2018-ലെ പ്രളയത്തിലുണ്ടായ നഷ്ടം നികത്താൻ 2019 ഓഗസ്റ്റ് ഒന്നുമുതല്‍ രണ്ടുവർഷത്തേക്കാണ് പ്രളയ സെസ് ഏർപ്പെടുത്തിയത്. സാധനങ്ങളുടെ വിലയില്‍ ഒരുശതമാനമായിരുന്നു സെസ്.

രണ്ടുവർഷത്തേക്ക് ഏർപ്പെടുത്തിയതാണെങ്കിലും ഇതിലും കുടിശ്ശിക വന്നു. പിരിച്ച സെസ് ഇനിയും സർക്കാരിലേക്ക് ഒടുക്കാൻ ശേഷിക്കുന്നവർക്കായി കുടിശ്ശിക തീർപ്പാക്കല്‍ പദ്ധതിയും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.

X
Top