വിമാന ഇന്ധനവിലയിൽ 5.46 ശതമാനം വർധന; ആകാശയാത്രയ്ക്ക് ചെലവ് കൂടുംനാളികേര ഉൽപന്ന കയറ്റുമതിയിൽ ഇന്ത്യയ്ക്ക് കുതിച്ചുചാട്ടം; കരുത്തായി യുഎഇയും ഒമാനും ഓസ്ട്രേലിയയുംചരിത്ര റെക്കോർഡ് ഭേദിച്ച് യുപിഐ ഇടപാടുകൾ; ഓഗസ്റ്റിൽ നടന്നത് 29.82 ലക്ഷം കോടിയുടെ ഇടപാടുകൾ, പ്രതിദിനം 79 കോടിയിലധികം പണമിടപാടുകൾനിര്‍മാണ മേഖലയില്‍ അഞ്ച് വര്‍ഷത്തെ താഴ്ന്ന വളര്‍ച്ചതുടർച്ചയായ രണ്ടാം മാസവും വിമാന ഇന്ധനത്തിൻ്റെ വില വർധിപ്പിച്ചു

24 മണിക്കൂർ ദേശീയ പണിമുടക്ക് ആരംഭിച്ചു

കൊച്ചി: സംസ്ഥാനത്ത് ദേശീയ പണിമുടക്ക് ആരംഭിച്ചു. 24 മണിക്കൂറാണ് പണി മുടക്ക്. ഇന്ന് സംസ്ഥാനത്ത് വിവിധ സേവനങ്ങൾ തടസപ്പെട്ടേക്കും. കെഎസ്ആർടിസിയിലെ ഇടതു യൂണിയൻ പണിമുടക്കുന്നതിനാൽ സർവീസ് മുടങ്ങാൻ സാധ്യത.

അതേസമയം ശബരിമല തീർഥാടകരെയും മാരാമൺ കൺവൻഷൻ തീർഥാടകരെയും പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പാൽ, പത്രം, ആശുപത്രി, മരുന്ന് ഷോപ്പുകൾ, ഫയർ ആൻഡ് റെസ്ക്യൂ, ആംബുലൻസ് തുടങ്ങിയ അത്യാവശ്യ സർവീസൊഴിച്ച് മറ്റെല്ലാ മേഖലയിലെയും തൊഴിലാളികൾ പണിമുടക്കും.

കടകൾ അടഞ്ഞ് കിടക്കും. വ്യവസായ മേഖലയെയും കാർഷിക, വാണിജ്യ വ്യാപാര മേഖലയെയും പണിമുടക്ക് ബാധിക്കും. ബാങ്കുകൾ, നോൺ ബാങ്കിങ് സ്ഥാപനങ്ങൾ എന്നിവയുടെ സേവനങ്ങളും തടസപ്പെടും.

ലേബർ കോഡ് പിൻവലിക്കുക, തൊഴിറുറപ്പ് പദ്ധതിയിൽ കൊണ്ടുവന്ന മാറ്റങ്ങൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് തൊഴിലാളി സംഘടനകളുടെ പണിമുടക്ക്.

വിവിധ മേഖലകളിലെ തൊഴിലാളികൾ പണിമുടക്കിൽ പങ്കെടുക്കും എന്ന് സംയുക്ത ട്രേഡ് യൂണിയൻ സംഘടനകൾ അറിയിച്ചിട്ടുണ്ട്.

X
Top