
തിരുവനന്തപുരം: സംസ്ഥാനം വീണ്ടും കടമെടുക്കാനൊരുങ്ങുന്നതായി റിപ്പോർട്ടുകൾ. ഇത്തവണ 990 കോടി രൂപയാണ് കേരളം കടമെടുക്കുന്നത്.
സംസ്ഥാനത്തിന്റെ വികസന പ്രവർത്തനങ്ങളുടെ ധനശേഖരണാർത്ഥമാണ് കടമെടുക്കുന്നതെന്നാണ് റിപ്പോർട്ട്. ഇതുസംബന്ധിച്ച കടപത്രം പുറപ്പെടുവിക്കുകയും ചെയ്തു.
അതേസമയം ഇതിനായുള്ള ലേലം ഈ മാസം 25ന് റിസർവ് ബാങ്കിന്റെ മുംബൈ ഫോർട്ട് ഓഫീസിൽ ഇ-കുബേർ സംവിധാനം വഴി നടക്കും.
ലേലം സംബന്ധിച്ച വിജ്ഞാപനത്തിനും വിശദാംശങ്ങൾക്കും ധനവകുപ്പിന്റെ വെബ്സൈറ്റ് www.finance.kerala.gov.in സന്ദർശിക്കാവുന്നതാണ്.