കേരളം കുതിക്കുന്നുവെന്ന് സാമ്പത്തിക അവലോകന റിപ്പോർട്ട്‌എട്ടാം ശമ്പള കമ്മീഷന്‍ ഉടന്‍വ്യാപാര കരാർ: കാറ്, വൈൻ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുടെ വില കുറയുംഇന്ത്യ – ഇയു വ്യാപാര കരാർ: അടിമുടി മാറാൻ ആഗോള വ്യാപാരം2026ലെ സാമ്പത്തിക സര്‍വേ നാളെ അവതരിപ്പിക്കും

സംസ്ഥാന ബജറ്റില്‍ ഭൂമി വില മുതല്‍ പിഴത്തുക വരെ വര്‍ധിച്ചേക്കും

തിരുവനന്തപുരം: ഭൂമിയുടെ ന്യായ വില മുതല്‍ ഫീസ്, പിഴത്തുക എന്നിവ വരെ സംസ്ഥാന ബജറ്റില്‍ വര്‍ധിപ്പിക്കുമെന്ന് സൂചന. ഇത്തരത്തില്‍ തുക വര്‍ധിപ്പിച്ച് ഇപ്പോള്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയ്ക്ക് ഒരു പരിധി വരെ പരിഹാരം കണ്ടെത്താനുള്ള നീക്കത്തിലാണ് സര്‍ക്കാര്‍.

സംസ്ഥാനത്തെ ഭൂമിയുടെ ന്യായവിലയില്‍ 10 ശതമാനം വര്‍ധന വരുത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. മോട്ടോര്‍ വാഹന നികുതിയിലും വര്‍ധനവുണ്ടായേക്കും. വസ്തു നികുതി മുതല്‍ ലൈസന്‍സ് ഫീസ് ഇനത്തില്‍ വരെ വര്‍ധന പ്രതീക്ഷിക്കാമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ഫീസുകളില്‍ 5 ശതമാനം വര്‍ധനയ്ക്കാണ് സാധ്യത. ഇക്കഴിഞ്ഞ നവംബറില്‍ സംസ്ഥാനത്തെ മദ്യത്തിന്റെ വില്‍പന നികുതി 251 ശതമാനമായി ഉയര്‍ത്തിയിരുന്നു.

ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ഫെബ്രുവരി മൂന്നിന് ബജറ്റ് അവതരിപ്പിക്കും.

X
Top