നിക്ഷയ് മിത്രയുമായി കൈകോർത്ത് യുഎസ്ടിസുരക്ഷിതവും വിശ്വസനീയവുമായ എഐ ചർച്ച ചെയ്ത് ഇന്ത്യ എഐ ഇംപാക്ട് സമ്മിറ്റ്സംരംഭകർക്ക് വഴികാണിക്കാൻ ടൈകോൺ കേരളവിമാനക്കമ്പനികളുടെ നഷ്ടം ഇക്കുറി ഇരട്ടിയാകുമെന്ന് റിപ്പോർട്ട്ഡിജിറ്റല്‍ സ്വര്‍ണത്തിന് സുരക്ഷ ഉറപ്പാക്കാന്‍ സെബിയെ സമീപിച്ച് കമ്പനികള്‍

കാൽ നൂറ്റാണ്ടിനിടെ സ്വർണവിലയിലുണ്ടായ വർധന ഞെട്ടിക്കുന്നത്

കൊച്ചി: കാൽ നൂറ്റാണ്ടിനിടെ സ്വർണവിലയിലുണ്ടായ വർധന പ്രതീക്ഷകൾക്കും അപ്പുറത്താണ്. 2000ൽ 3212 രൂപയായിരുന്ന ഒരു പവൻ സ്വർണവില ഇന്ന് എത്തി നിൽക്കുന്നത് 81040 രൂപയിൽ. ഇക്കാലയളവിൽ പവന് 77,828 രൂപയാണു വർധിച്ചത്.

2005ൽ പവന് 4550 രൂപയായി. 5 വർഷത്തിനിടെ കൂടിയത് പവന് 1338 രൂപ മാത്രമാണെങ്കിൽ‍ കഴിഞ്ഞ ഒരു വർഷത്തിനിടെ ഗ്രാമിന് 3450 രൂപയും പവന് 27,600 രൂപയും വർധിച്ചു എന്ന കണക്കുകളിലുണ്ട് അടുത്തിടെ സ്വർണവിലയിലുണ്ടായ വൻ ഉയർച്ചയുടെ തോത്.

2009ലാണ് ഒരു പവൻ സ്വർണത്തിന് വില പതിനായിരം രൂപ കടക്കുന്നത്. പിന്നെയും രണ്ടു വർഷം കഴിഞ്ഞ് 2011ൽ 15,000 രൂപയും തൊട്ടടുത്ത വർഷം തന്നെ 20,000 രൂപയും പിന്നിട്ടു. 2019ൽ പവൻ വില 25,000 രൂപയ്ക്കു മുകളിലെത്തി. ഇരട്ടിയിലധികം വില വർധിച്ച് പവന് അൻപതിനായിരം രൂപയിലെത്താൻ പിന്നീടു വേണ്ടി വന്നത് വെറും അഞ്ചു വർഷം.

2024 മാർച്ച് 29ന് അൻപതിനായിരം കടന്ന വില ഒരു വർഷം കൊണ്ട് 66,000 രൂപയ്ക്കു മുകളിലായി.
2000 മുതൽ 2020 വരെയുള്ള 20 വർഷം കൊണ്ട് പവന് 28,788 രൂപ കൂടിയപ്പോൾ കഴിഞ്ഞ ഒരു വർഷത്തിനിടെ പവന് 27600 രൂപയാണു വർധിച്ചത്. 2020 മുതൽ ഇതുവരെയുള്ള 5 വർഷത്തെ വർധന 49,040 രൂപയും.

അഞ്ചു വർഷങ്ങൾക്കു മുൻപു വരെ നാമമാത്ര വർധനയുണ്ടായിരുന്ന സ്വർണവിലയിൽ വൻ നിരക്കു വർധന ഉണ്ടാകുന്നത് കോവിഡ് കാലത്തിനു ശേഷമാണ്. 2021 നു ശേഷം സ്വർണവിലയിലുണ്ടായ വർധനയുടെ കണക്കുകൾ പരിശോധിച്ചാൽ ഇതു വ്യക്തം.

വർഷം നിരക്കു വർധന
2022 : 4120 രൂപ
2023 : 6360 രൂപ
2024 : 10,040 രൂപ
2025 സെപ്റ്റംബർ 10 വരെ : 23,840 രൂപ

2000 മുതലുള്ള സ്വർണവില (മാർച്ച് 31 അടിസ്ഥാനമാക്കി)
2000 : 3212 രൂപ
2010 : 12280 രൂപ
2015 : 19760 രൂപ
2020 : 32000 രൂപ
2025 : 67400 രൂപ

X
Top