കുതിച്ചുയർന്ന് വിഴിഞ്ഞം തുറമുഖം; ഒരു വർഷത്തിനിടെ എത്തിയത് 392 കപ്പലുകൾ, കൈകാര്യം ചെയ്തത് 8.3 ലക്ഷം കണ്ടെയ്നറുകൾടോള്‍ പിരിവ് വേഗത കൂട്ടാന്‍ നടപടിയുമായി ദേശീയപാത അതോറിട്ടിരാജ്യത്ത് ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങള്‍ വലിയ പ്രതിസന്ധി നേരിടുന്നുമൂന്നുമാസം കൊണ്ട് ഫാസ്റ്റാഗ് പിരിച്ചത് 20,682 കോടിരൂപഇന്ത്യ-യുഎസ് വ്യാപാരക്കരാർ: തുടർ ചർച്ചകൾക്കായി ഇന്ത്യൻ സംഘം വീണ്ടും അമേരിക്കയിലേക്ക്

കേരളത്തിലേക്ക് രണ്ടാമത്തെ വന്ദേഭാരത് ഓണത്തിനെന്ന് സൂചന

കണ്ണൂർ: കേരളത്തിലേക്കുള്ള രണ്ടാമത്തെ വന്ദേഭാരത് ഉടനുണ്ടാകുമെന്ന് സൂചന. ഇതിന്റെ മുന്നോടിയായി ലോക്കോ പൈലറ്റുമാർക്ക് ഉൾപ്പെടെ ചെന്നൈയിൽ പരിശീലനം തുടങ്ങി. മംഗളൂരുവിൽ പിറ്റ്ലൈനും സജ്ജമാക്കി.

തിരുവനന്തപുരം-മംഗളൂരു റൂട്ടിൽ ചില വണ്ടികളുടെ സമയം മാറ്റിയതും ഇതിന്റെ സൂചനയാണ്. നിലവിൽ വന്ദേഭാരത് (20634) തിരുവനന്തപുരത്തുനിന്ന് പുലർച്ചെ 5.20-നാണ് പുറപ്പെടുന്നത്.

ഉച്ചയ്ക്ക് 1.20-ന് കാസർകോട്ടെത്തും. ഇതേ സമയത്ത് രണ്ടാം വന്ദേഭാരത് മംഗളൂരുവിൽനിന്ന് പുറപ്പെടുന്നതിനാണ് പരിഗണന.

ഉച്ചയ്ക്ക് തിരുവനന്തപുരത്ത് എത്തി തിരിച്ച് രണ്ടുമണിയോടെ പുറപ്പെട്ടാൽ രാത്രി 11 മണിക്കുള്ളിൽ മംഗളൂരുവിലെത്തും.

തിരുവനന്തപുരം-കണ്ണൂർ ജനശതാബ്ദി (12082), ആലപ്പുഴ-കണ്ണൂർ എക്സിക്യുട്ടീവ് (16307) തുടങ്ങിയ വണ്ടികളുടെ സമയം പുനഃക്രമീകരിച്ചു.

ജനശതാബ്ദി രാത്രി 12.25-ന് പകരം 12.50-നാണ് കണ്ണൂരിലെത്തുക. എക്സിക്യുട്ടീവ് (16307) കുറ്റിപ്പുറം മുതൽ 30 മിനുട്ട് വരെ വൈകും. കണ്ണൂരിൽ രാത്രി 11.10-ന് തന്നെ എത്തും.

X
Top