നേപ്പാളിൽ 200, 500 രൂപയുടെ ഇന്ത്യൻ കറൻസികൾക്ക് അനുമതിആര്‍ബിഐ നടപടികള്‍: ഇന്ത്യയിലേക്കുള്ള വിദേശ നിക്ഷേപം കുതിച്ചുയരുംയുഎസിന്റെ പുതിയ തീരുവ: ഇന്ത്യ കയറ്റുമതി ചെയ്യുന്ന 45% ഉത്പന്നങ്ങളും താരിഫ് പരിധിക്ക് പുറത്തെന്ന് കേന്ദ്രംഅലുമിനിയം ക്യാനുകളുടെ വിതരണം തടസപ്പെട്ടു; രാജ്യത്തെ ഡയറ്റ് കോക്ക് വിതരണത്തില്‍ കടുത്ത ക്ഷാമംഅംഗോള, വെനസ്വേല ക്രൂഡിലേക്ക് തിരിഞ്ഞ് ഇന്ത്യൻ എണ്ണക്കമ്പനികൾ

രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലവാരത്തിൽ

കൊച്ചി: യുഎസ് ഡോളറുമായുള്ള വിനിമയത്തിൽ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലവാരത്തിൽ. 10 പൈസ കൂടി ഇടിഞ്ഞ് 83.14 രൂപയാണ് ഡോളറുമായുള്ള വിനിമയ നിരക്ക്. ഇത് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന മൂല്യമാണ്.

ഡോളറിന്റെ മുന്നേറ്റത്തിനൊപ്പം ക്രൂഡ് ഓയിൽ വിലയിലും കുതിപ്പുണ്ടായതോടെയാണ് രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞത്.

ആറു മാസത്തിനിടെയുള്ള ഏറ്റവും ഉയർന്ന നിലയിലേക്ക് യുഎസ് ഡോളർ കുതിച്ചത് രൂപയുടെ മൂല്യത്തിൽ ഇടിവുണ്ടാക്കി. ക്രൂഡ് ഓയിൽ വിലയിലുണ്ടായ വർധനവും രൂപയെ പ്രതികൂലമായി ബാധിച്ചെന്ന് വിദഗ്ധർ വിലയിരുത്തുന്നു. ഡോളറുമായുള്ള വിനിമയത്തിൽ ഏറ്റവും ദുർബലമായ കറൻസികളിലൊന്നാണു രൂപ.

ഇന്നലെ വ്യാപാരം ആരംഭിച്ചതു തന്നെ 83.08 രൂപ നിലവാരത്തിലായിരുന്നു. തുടർന്ന് 83.02 രൂപ വരെ താഴ്ന്നെങ്കിലും ഒരു ഘട്ടത്തിൽ ഇത് 83.18 ആയി ഉയർന്നു. ഒടുവിൽ 83.14ലാണ് അവസാനിച്ചത്.

ഈ വർഷം ഓഗസ്റ്റ് 21ന് രേഖപ്പെടുത്തിയ 83.13 രൂപയാണ് ഇതിനു മുൻപത്തെ ഏറ്റവും കുറഞ്ഞ മൂല്യം.

ചൊവ്വാഴ്ച 33 പൈസ ഇടിഞ്ഞ് 83.04 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

X
Top