റഷ്യയില്‍ നിന്നുള്ള വാതക ഇറക്കുമതിയില്‍ ഇയു ഒന്നാം സ്ഥാനത്ത്ഡോളറിനെതിരെ ദുര്‍ബലമായി രൂപനടപ്പ് സാമ്പത്തികവര്‍ഷത്തില്‍ ജിഡിപി വളര്‍ച്ച 6.3 ശതമാനമെന്ന് എസ്ബിഐചൈനയിലേയ്ക്കുള്ള ഇന്ത്യയുടെ കയറ്റുമതി 20 ശതമാനം വര്‍ദ്ധിച്ചുസ്വകാര്യ മൂലധന ചെലവില്‍ പുരോഗതി ദൃശ്യമാകുന്നില്ല: എസ്ബിഐ റിപ്പോര്‍ട്ട്

എഎച്ച്ഒയ്ക്ക് സിയാൽ നിർമിച്ച പുതിയ കെട്ടിടം 23ന് കൈമാറും

നെടുമ്പാശേരി: വിമാനത്താവളങ്ങളിൽ അന്താരാഷ്ട്ര ആരോഗ്യനിയന്ത്രണങ്ങൾ നടപ്പാക്കുന്ന എയര്‍പോര്‍ട്ട് ഹെല്‍ത്ത് ഓര്‍ഗനൈസേഷനു (എഎച്ച്ഒ)വേണ്ടി സിയാല്‍ 20 കോടി ചെലവില്‍ നിര്‍മിച്ച കെട്ടിടം ശനിയാഴ്ച്ച മുഖ്യമന്ത്രി പിണറായി വിജയൻ കൈമാറും.

കൊച്ചി വിമാനത്താവളത്തിൽ പുതിയ കാർഗോ മന്ദിരത്തോടുചേർന്ന് പൊതുജനങ്ങൾക്കുകൂടി എളുപ്പം എത്താവുന്നയിടത്താണ് 32,000 ചതുരശ്ര അടിയിൽ പുതിയ കെട്ടിടം നിർമിച്ചത്‌.

കേരളത്തിലെ ആരോഗ്യസംവിധാനത്തിന്റെ ഭാഗമായി വിമാനത്താവളംവഴി വിദേശത്തുനിന്ന്‌ എത്തുന്ന യാത്രക്കാരുടെ നിരീക്ഷണമാണ് എഎച്ച്ഒയുടെ പ്രധാന ലക്ഷ്യം. പതിനായിരക്കണക്കിന് സ്വദേശികളും വിദേശികളുമായ യാത്രക്കാർ ദിവസവും എത്തുന്ന കൊച്ചി വിമാനത്താവളത്തിൽ ആരോഗ്യവിഭാഗത്തിന്റെ പ്രവർത്തനത്തിന് പ്രാധാന്യമുണ്ട്‌.

വിദേശരാജ്യങ്ങളിലും മറ്റും പടർന്നുപിടിക്കുന്ന പകർച്ചവ്യാധികളും കോവിഡ് പോലുള്ള അസുഖബാധിതരും എത്തിയാൽ അവരെ കണ്ടെത്തി രോഗം മാറുന്നതുവരെയോ ക്വാറന്റൈൻ കാലംവരെയോ ഐസൊലേഷനിൽ പാർപ്പിക്കുന്നതിനുള്ള സംവിധാനങ്ങൾ പുതിയ കെട്ടിടത്തിലുണ്ടാകും.

2 വിഐപി യൂണിറ്റ്‌ ഉൾപ്പെടെ ഏഴ്‌ നെഗറ്റീവ് പ്രഷർ ക്വാറന്റൈൻ യൂണിറ്റുകളും ഇവിടെയുണ്ട്.

X
Top