ഉൾനാടൻ ജലപാത വികസന കൗൺസിലിന് സമാപനംദാവോസ് സാമ്പത്തിക ഫോറത്തില്‍ 1,17,000 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം നേടി കേരളംഇന്ത്യയുടെ റഷ്യൻ എണ്ണ വാങ്ങൽ ഇടിഞ്ഞുകേന്ദ്ര ബജറ്റ് 2026: ആദായനികുതി പരിധിയിലും ഡിഡക്ഷനുകളിലും ഇളവുകൾക്ക് സാധ്യതഇൻഡിഗോ ഒഴിച്ചിട്ട സ്ലോട്ടുകൾക്കായി വിമാനക്കമ്പനികളിൽ നിന്ന് അപേക്ഷ ക്ഷണിച്ച് സർക്കാർ

ബിഎസ്‌ഇയിലെ ലിസ്റ്റഡ്‌ കമ്പനികളുടെ വിപണിമൂല്യം 447 ലക്ഷം കോടി

മുംബൈ: ബിഎസ്‌ഇയില്‍ ലിസ്റ്റ്‌ ചെയ്‌ത കമ്പനികളുടെ മൊത്തം വിപണിമൂല്യം എക്കാലത്തെയും ഉയര്‍ന്ന നിലവാരത്തിലെത്തി- 447.30 ലക്ഷം കോടി രൂപ.

വ്യാഴാഴ്‌ച നിഫ്‌റ്റിയും സെന്‍സെക്‌സും എക്കാലത്തെയും ഉയര്‍ന്ന നിലവാരത്തിലെത്തിയിരുന്നു. ഇതിനൊപ്പം ഇന്ത്യന്‍ കമ്പനികളുടെ വിപണിമൂല്യവും റെക്കോഡിട്ടു.

ആഗോള സൂചനകളും ആഭ്യന്തര ഘടകങ്ങളും ഒരു പോലെ അനുകൂലമായതിനാല്‍ വിപണി റെക്കോഡുകള്‍ തിരുത്തുന്നത്‌ പതിവാക്കിയിരിക്കുകയാണ്‌. നിഫ്‌റ്റി ബാങ്ക്‌ സൂചിക വ്യാഴാഴ്ച്ച എക്കാലത്തെയും ഉയര്‍ന്ന നിലവാരത്തിലെത്തിയിരുന്നു.

വിശാല വിപണിയും മുന്നേറ്റത്തില്‍ ഒരു പോലെ പങ്കുകൊണ്ടു. മുന്‍നിര സൂചികകള്‍ക്കൊപ്പം സ്‌മോള്‍കാപ്‌, മിഡ്‌കാപ്‌ സൂചികകള്‍ എക്കാലത്തെയും ഉയര്‍ന്ന നിലവാരത്തിലേക്ക്‌ നീങ്ങി.

X
Top