ഭൂട്ടാനിലെ പ്രധാന ഊര്‍ജ്ജ പദ്ധതികള്‍ക്ക് ഇന്ത്യയുടെ 4000 കോടി രൂപ ധനസഹായംചില്ലറ പണപ്പെരുപ്പം ഒക്ടോബറില്‍ എക്കാലത്തേയും താഴ്ന്ന നിരക്കിലെത്തിരണ്ടാംപാദ വളര്‍ച്ച അനുമാനം 7.2 ശതമാനമാക്കി ഇന്ത്യ റേറ്റിംഗ്‌സ് ആന്റ് റിസര്‍ച്ച്സാമ്പത്തിക വളർച്ചയ്ക്ക് വിലങ്ങ് വെക്കുന്ന ചരക്ക് നീക്കം30 വര്‍ഷങ്ങള്‍ക്ക് ശേഷം ടോള്‍ നയം അഴിച്ചുപണിയാന്‍ കേന്ദ്ര സര്‍ക്കാര്‍

രാജ്യത്തെ ആദ്യ വന്ദേഭാരത് ചരക്കുതീവണ്ടി ഈ മാസം അവസാനത്തോടെ

ചെന്നൈ: രാജ്യത്തെ ആദ്യ വന്ദേഭാരത് ചരക്കുതീവണ്ടി നവംബര്‍ അവസാനത്തോടെ പെരമ്പൂര്‍ ഇന്റഗ്രല്‍ കോച്ച് ഫാക്ടറി (ഐസിഎഫ്)യില്‍നിന്ന് പുറത്തിറക്കും. ഗതിശക്തി എന്നാണ് വണ്ടിക്ക് പേരിട്ടിരിക്കുന്നത്. 394 ടണ്‍ ഭാരം വഹിക്കാന്‍ ശേഷിയുള്ള, 16 കോച്ചുകളടങ്ങിയ ചരക്കുതീവണ്ടിയാണ് നിര്‍മിച്ചിരിക്കുന്നത്.

നിലവില്‍ സര്‍വീസ് നടത്തുന്ന ചരക്കുതീവണ്ടികളിലുള്ളതിനെക്കാള്‍ സാധനങ്ങള്‍ എളുപ്പത്തിലും വേഗത്തിലും വന്ദേഭാരത് മോഡലില്‍ കയറ്റാനും ഇറക്കാനുമാവും. മണിക്കൂറില്‍ 130 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കും. നിലവില്‍ ചരക്കുതീവണ്ടികളുടെ ശരാശരി വേഗം മണിക്കൂറില്‍ 50 കിലോമീറ്റര്‍ മാത്രമാണ്.

1.8 മീറ്റര്‍ വീതിയുള്ള ഡബിള്‍ ലീഫ് ഓട്ടോമാറ്റിക് സ്ലൈഡിങ് ഡോറുകള്‍, ഓണ്‍-ബോര്‍ഡ് കിച്ചണ്‍, ഫയര്‍ ഡിറ്റക്ഷന്‍ സിസ്റ്റം, സിസിടിവി, എല്‍ഇഡി ലൈറ്റുകള്‍, ഡോര്‍ ഇന്‍ഡിക്കേഷന്‍ ലാമ്പുകള്‍ തുടങ്ങി ഒട്ടേറെ പ്രത്യേകതകള്‍ വന്ദേഭാരത് ചരക്കുവണ്ടികള്‍ക്കുണ്ടാവും.

പുറത്തിറങ്ങിയാല്‍ ഇന്ത്യന്‍ റെയില്‍വേ ഗവേഷണ വികസന വിഭാഗമായ റിസര്‍ച്ച് ഡിസൈന്‍സ് ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്സ് ഓര്‍ഗനൈസേഷന്‍ (ആര്‍ഡിഎസ്ഒ) ഖജുരാഹോ മുതല്‍ ഉത്തര്‍പ്രദേശിലെ മഹോബ വരെ പരീക്ഷണ ഓട്ടം നടത്തും. അടുത്തഘട്ട പരീക്ഷണം രാജസ്ഥാനിലെ കോട്ടയിലായിരിക്കും.

2022-ല്‍ വന്ദേഭാരത് ചരക്കുതീവണ്ടി പ്രഖ്യാപിച്ചപ്പോള്‍ ഡല്‍ഹി, മുംബൈ മേഖലകളില്‍ ആദ്യ സര്‍വീസ് തുടങ്ങുമെന്നായിരുന്നു റെയില്‍വേ മന്ത്രാലയം അറിയിച്ചിരുന്നത്. ഐസിഎഫിന് നല്‍കിയിരിക്കുന്ന രണ്ട് ഓര്‍ഡറുകളില്‍ മറ്റൊരു വന്ദേഭാരത് ചരക്കുതീവണ്ടിയുടെ നിര്‍മാണവും നടന്നുവരുന്നുണ്ട്.

ഗതാഗതവേഗംകൂട്ടി ചരക്കുകള്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ ലക്ഷ്യസ്ഥാനത്ത് എത്തിക്കുകയാണ് പുത്തന്‍ വണ്ടികള്‍ ഇറക്കുന്നതിന്റെ ലക്ഷ്യം. സംസ്‌കരിച്ച ഭക്ഷ്യസാധനങ്ങള്‍ കേടുവരാതെ സുരക്ഷിതമായി കൊണ്ടുപോകാനുമാവും.

ഇപ്പോള്‍ പല കമ്പനികളും വന്‍തുക നല്‍കി കാര്‍ഗോ വിമാനത്തിലാണ് കൊണ്ടുപോകുന്നത്. ഇത്തരം കമ്പനികള്‍ക്ക് കുറഞ്ഞ നിരക്കില്‍ വന്ദേഭാരതില്‍ കൊണ്ടുപോകാന്‍ കഴിയും.

X
Top