ആഭ്യന്തര വിമാന യാത്ര നിരക്ക് നാലു വർഷത്തെ താഴ്ന്ന നിലയിൽവിദേശനാണ്യ കരുതല്‍ ശേഖരത്തില്‍ ഇടിവ്എഫ്എംസിജി മേഖല തിരിച്ചുവരുന്നുകയറ്റമതിക്ക് ഇന്ത്യ പുതിയ വിപണി കണ്ടെത്തുന്നുഇനി രാജ്യമൊട്ടാകെ റോഡ് അപകടത്തില്‍പ്പെട്ടവര്‍ക്ക് പണരഹിത ചികിത്സാ പദ്ധതി

രാജ്യത്തെ ആദ്യ ഹൈഡ്രജന്‍ ട്രെയിന്‍ ട്രയല്‍ റണ്ണിന് തയ്യാറായി

അഹമ്മദാബാദ്: ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജന്‍ ഇന്ധനമായി പ്രവര്‍ത്തിക്കുന്ന ട്രെയിന്‍ ട്രയല്‍ റണ്ണിന് തയ്യാറായി. ഹരിയാനയിലെ ജിന്ദിനും സോണിപത്തിനും ഇടയില്‍ നടക്കുന്ന പരീക്ഷണ ഓട്ടത്തിന് ഇനി ദിവസങ്ങള്‍ മാത്രം. 89 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാതയിലൂടെ ഈ മാസം 26ന് പരീക്ഷണ ഓട്ടം നടക്കുമെന്നാണ് കരുതുന്നത്.

തമിഴ്നാട്ടിലെ പെരമ്പൂരിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയില്‍ 80 ശതമാനം ജോലികളും പൂര്‍ത്തിയായ ഹൈഡ്രജന്‍ ട്രെയിന്‍ ഉടന്‍ തന്നെ ട്രാക്കിലേക്ക് ഇറങ്ങും. പെയിന്റിംഗ്, ഹൈഡ്രജന്‍ സിലിണ്ടറുകള്‍ ബന്ധിപ്പിക്കല്‍, സാങ്കേതിക ജോലികള്‍ എന്നിവ മാത്രമേ ബാക്കിയുള്ളൂ എന്ന് റെയില്‍വേ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.

അവസാന മിനുക്കുപണികള്‍ പൂര്‍ത്തിയാകുന്നു ജിന്ദില്‍ സ്ഥാപിച്ചിരിക്കുന്ന ഹൈഡ്രജന്‍ പ്ലാന്റിന് സ്ഥിരവും തടസ്സമില്ലാത്തതുമായ 11 കെവി വൈദ്യുതി വിതരണം ഉറപ്പാക്കിയിട്ടുണ്ട്. ഇത് ട്രെയിനിന്റെ അന്തിമ കമ്മീഷന്‍ ചെയ്യലിനും പതിവ് പ്രവര്‍ത്തനങ്ങള്‍ക്കും ഇന്ധനം നല്‍കും.

ഈ പദ്ധതിക്കായി സ്ഥാപിച്ച ഹൈഡ്രജന്‍ പ്ലാന്റിന് 3,000 കിലോഗ്രാം സംഭരണ ശേഷിയുണ്ടെന്നും ഇപ്പോള്‍ അതിന്റെ അന്തിമ കമ്മീഷന്‍ ചെയ്യല്‍ ഘട്ടത്തിലാണെന്നും റെയില്‍വേ അറിയിച്ചു.

പദ്ധതി അവലോകനം ചെയ്യുന്നതിനായി ഹരിയാന ചീഫ് സെക്രട്ടറി അനുരാഗ് റസ്‌തോഗി ദക്ഷിണ ഹരിയാന ബിജ്ലി വിത്രന്‍ നിഗം (ഡിഎച്ച്ബിവിഎന്‍) ഉദ്യോഗസ്ഥരുമായി ഒരു യോഗം നടത്തി. ഈ സ്വപ്ന പദ്ധതിക്ക് എന്തെങ്കിലും തടസ്സങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ വൈദ്യുതി വിതരണ സംവിധാനത്തിന്റെ പതിവ് അവലോകനങ്ങള്‍ നടത്തണമെന്നും നിര്‍ദ്ദേശിച്ചു.

കാര്‍ബണ്‍ എമിഷന്‍ കുറയ്ക്കുക ലക്ഷ്യം രാജ്യത്തിന്റെ കാര്‍ബണ്‍ എമിഷന്‍ കുറയ്ക്കുന്നതിനും സുസ്ഥിരയാത്രകള്‍ക്ക് പുതിയ ഊര്‍ജ്ജം നല്‍കുന്നതിനുമാണ് പദ്ധതി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

കഴിഞ്ഞ മാസം, ലോക്സഭയില്‍ റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് രേഖാമൂലം നല്‍കിയ പ്രസ്താവനയില്‍, ഇന്ത്യന്‍ റെയില്‍വേ തങ്ങളുടെ ആദ്യത്തെ ഹൈഡ്രജന്‍ ട്രെയിന്‍ പൈലറ്റ് അടിസ്ഥാനത്തില്‍ ഓടിക്കുന്നതിനുള്ള അത്യാധുനിക പദ്ധതി ഏറ്റെടുത്തിട്ടുണ്ടെന്ന് പറഞ്ഞിരുന്നു.

ആകെ അഞ്ച് രാജ്യങ്ങളില്‍ മാത്രം ലോകത്ത് ആകെ അഞ്ച് രാജ്യങ്ങളില്‍ മാത്രമാണ് നിലവില്‍ ഹൈഡ്രജന്‍ ട്രെയിന്‍ സര്‍വീസുള്ളത്. രാജ്യത്ത് തയ്യാറാകുന്ന ട്രെയിനില്‍ 10 കോച്ചുകളാണ് ഉണ്ടാകുക. ഇതില്‍ 2500 പേര്‍ക്ക് യാത്ര ചെയ്യാം.

മണിക്കൂറില്‍ 150 കിലോമീറ്റര്‍ വേഗത കൈവരിക്കുന്നതാണ് ഈ ട്രെയിന്‍. ഹൈഡ്രജന്‍ ഓക്‌സിജനുമായി പ്രതിപ്രവര്‍ത്തനം നടത്തി വൈദ്യുതി ഉത്പാദിപ്പിക്കുന്ന ഫ്യൂവല്‍ സെല്ലുകളാണ് ഹൈഡ്രജന്‍ ട്രെയിനില്‍ ഉപയോഗിക്കുന്നത്.

X
Top