
കൊച്ചി: ഇന്ത്യയിലെ ആദ്യ സമ്പൂർണ ലൈഫ്‌സ്റ്റൈൽ കോൺസെപ്റ്റ് സലോൺ വെണ്ണലയിൽ പ്രവർത്തനം ആരംഭിച്ചു. പരമ്പരാഗത സലോൺ സങ്കല്പങ്ങളെ അടിമുടി മാറ്റിക്കൊണ്ട് പ്രീമിയം സലോണും കഫേയും ഒരേ മേൽക്കൂരയ്ക്ക് കീഴിൽ സമന്വയിപ്പിക്കുന്ന ഈ നവീന സംരംഭം ചലച്ചിത്ര താരം ലിജോ മോൾ ജോസ് ഉദ്ഘാടനം ചെയ്തു.
വെറുമൊരു ബ്യൂട്ടി പാർലർ എന്നതിലുപരി ഒരു സവിശേഷമായ ‘അനുഭവം’ (Experience) നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഈ കോൺസെപ്റ്റ് സലോൺ രൂപകല്പന ചെയ്തിരിക്കുന്നത്. ഉപഭോക്താക്കൾക്ക് ശാന്തവും പ്രീമിയവുമായ അന്തരീക്ഷം ഉറപ്പ് നൽകുന്നതിനായി മൂന്ന് നിലകളിലായി വ്യാപിച്ച് കിടക്കുന്ന കോൺസെപ്റ്റ് സലോൺ ‘കേവ്-തീമിൽ’ (Cave-theme) ആണ് ഒരുക്കിയിരിക്കുന്നത്.
ഹെയർ ഡ്യൂയറ്റ് സലോണും കോഫി ഡ്യൂയറ്റ് കഫേയും ഒരേപോലെ ഇഴചേർന്ന് നിൽക്കുന്ന ഈ കോൺസെപ്റ്റിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഹെയർ, സ്കിൻ, നെയിൽ ട്രീറ്റ്മെന്റുകൾക്കൊപ്പം തന്നെ ആർട്ടിസനൽ കോഫിയും ക്യൂറേറ്റഡ് ഭക്ഷണ വിഭവങ്ങളും ആസ്വദിക്കാൻ സാധിക്കും.
ഓരോ നിലയിലും പ്രത്യേകം സജ്ജീകരിച്ചിട്ടുള്ള ഫോട്ടോ പോയിന്റുകളും അത്യാധുനിക സൗകര്യങ്ങളും ഈ കോൺസെപ്റ്റ് സ്പേസിനെ ഒരു കംപ്ലീറ്റ് പ്രീമിയം ലൈഫ്‌സ്റ്റൈൽ ഡെസ്റ്റിനേഷനായി മാറ്റുന്നു.
വെണ്ണല ഹൈസ്കൂൾ റോഡിൽ സ്ഥിതി ചെയ്യുന്ന കോൺസെപ്റ്റ് സലോൺ ദിവസവും രാവിലെ 10 മുതൽ രാത്രി 10 വരെ പ്രവർത്തിക്കും.






