ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

മലയാളിയുടെ മാറുന്ന നിക്ഷേപ താല്പര്യങ്ങൾ

ലയാളി എന്നും പാരമ്പര്യങ്ങളെ മുറുകെപ്പിടിക്കുന്നവരാണ്. പരമ്പരാഗതമായി ചിട്ടി, ഭൂമി, സ്വർണം, എഫ്ഡി തുടങ്ങിയ നിക്ഷേപ മാർഗങ്ങളെ ആശ്രയിച്ചിരുന്ന കേരളീയർ എന്നാൽ ഈ നാളുകളിൽ മാറിച്ചിന്തിച്ചു തുടങ്ങിയിരിക്കുന്നു. ഇതിൽ പ്രായവ്യത്യാസമില്ല, യുവാക്കളും മുതിർന്നവരുമൊക്കെയുണ്ട്. ഈ മാറ്റത്തിനു നിരവധി കാരണങ്ങളുമുണ്ട്.

കഷ്ടപ്പെട്ട് സമ്പാദിക്കുന്ന പണം സേവിങ്സ് ആയി കരുതുന്നതിനപ്പുറം ‘ആസ്തി സൃഷ്ടിക്കുക’ (വെൽത്ത് ക്രിയേഷൻ) എന്നതിനായിരിക്കണം എന്ന അവബോധം മലയാളിക്കും ഇപ്പോഴുണ്ട്. പണപ്പെരുപ്പത്തെ മറികടക്കുന്ന നിക്ഷേപം വേണമെന്ന അറിവ് കൂടുതൽ മലയാളികളെ ഓഹരി, മ്യൂച്വൽഫണ്ട് നിക്ഷേപങ്ങളിലേക്ക് നയിച്ചു.

മറ്റൊന്ന് സ്ഥിരനിക്ഷേപം (എഫ്ഡി) പലിശനിരക്ക് കുത്തനെ കുറഞ്ഞ് അനാകർഷകമായി തുടങ്ങിയിരിക്കുന്നു. റിയൽ എസ്റ്റേറ്റിന്റെ പെരുമയും കുറയുകയാണ്. ഭൂമി വിൽപന കേരളത്തിൽ പ്രയാസമേറിയതായിരിക്കുന്നു. സംസ്ഥാനത്ത് പലയിടത്തും ‘ഫോർ സെയിൽ’ എന്ന ബോർഡ് കാണാമെങ്കിലും വിൽപന കാര്യക്ഷമമായി നടക്കുന്നില്ല.

ഇതിനൊക്കെ പുറമെ ഹ്രസ്വകാല, ദീർഘകാല ലക്ഷ്യങ്ങൾ കൈവരിക്കാൻ നിക്ഷേപം ക്രമീകരിക്കേണ്ടതിനെ കുറിച്ച് മലയാളികൾ പഠിച്ചു എന്നതാണ് വാസ്തവം. കുട്ടികളുടെ വിദ്യാഭ്യാസം, വിവാഹംം, പുതിയ വീട്, കാർ, റിട്ടയർമെന്റ് പ്ലാനിങ് എന്നിവയ്ക്ക് അനുസരിച്ച് ആസ്തിവിന്യാസം (അസറ്റ് അലോക്കേഷൻ) ഇപ്പോൾ മലയാളികളും നടത്തുന്നു. ഒരാളുടെ കൈവശം ഒരുലക്ഷം രൂപ ലഭിച്ചുവെന്നിരിക്കട്ടെ.

മുൻകാലങ്ങളിൽ അയാൾ അത് എഫ്ഡിയായി നിക്ഷേപിക്കാനോ സ്വർണാഭരണം വാങ്ങാനോ ആയിരുന്നു സാധ്യത കൂടുതൽ. ഇപ്പോൾ അങ്ങനെയല്ല. നിക്ഷേപ വൈവിധ്യവൽകരണമാണ് പുതിയ ഉപായം. ഒരുലക്ഷം രൂപയിൽ 20,000 രൂപ മ്യൂച്വൽഫണ്ട്/ഓഹരികളിൽ നിക്ഷേപിക്കുന്നു. 20,000 രൂപയ്ക്ക് സ്വർണാഭരണം വാങ്ങുന്നു. 25,000 രൂപ എഫ്ഡി ഇടുന്നു. ബാക്കിത്തുക ഇൻഷുറൻസ്, മറ്റ് നിക്ഷേപസ്കീമുകൾ എന്നിവയ്ക്കും ഉപയോഗിക്കുന്നു.

ഒറ്റയടിക്ക് വൻതുക നിക്ഷേപിക്കാൻ മാത്രമല്ല, ചെറിയതുക പോലും തവണവ്യവസ്ഥയിൽ മ്യൂച്വൽഫണ്ടുകളിൽ നിക്ഷേപിക്കാമെന്നതും മൊബൈൽഫോണിൽ ലളിതമായി നടപടിക്രമങ്ങൾ പൂർത്തിയാക്കാമെന്നതും സാധാരണക്കാരെയും ഈ രംഗത്തേക്ക് എത്തിച്ചു.

പല മ്യൂച്വൽ‌ഫണ്ടുകളും 100 രൂപ മുതൽ തവണവ്യവസ്ഥയിൽ നിക്ഷേപിക്കാൻ അവസരം നൽകുന്നു. തവണവ്യവസ്ഥയിൽ‌ മ്യൂച്വൽഫണ്ടിൽ നിക്ഷേപിക്കാവുന്ന സൗകര്യമാണ് സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ അഥവാ എസ്ഐപി. ഇത്തരം പദ്ധതികളുടെ വളർച്ച മലയാളികളെയും സ്വാധീനിച്ചു എന്നതാണ് മനസ്സിലാക്കേണ്ടത്.

X
Top