പുതിയ ഐടി നയത്തിന് മന്ത്രിസഭയുടെ അംഗീകാരം; ഐടിയിൽ അഞ്ചുലക്ഷം പുതിയ തൊഴിലവസരങ്ങൾഇന്ത്യ- ബ്രസീൽ ഉഭയകക്ഷി വ്യാപാരം കുതിക്കുന്നുഇന്ത്യ – യുഎസ് വ്യാപാര ഡീലിൽ ചർച്ചകൾ മാറ്റി; നെഗോഷ്യേറ്റർ തൽകാലം യുഎസിലേക്കില്ലറഷ്യയുമായി വമ്പന്‍ വ്യാപാരത്തിനൊരുങ്ങി ഇന്ത്യ; ലക്ഷ്യം 100 ശതകോടി ഡോളറിന്റെ വിപണിറെക്കാഡ് ഉയരത്തില്‍ വിദേശ നാണയ ശേഖരം

ഐഡിബിഐയില്‍ കേന്ദ്രത്തിനുള്ള ഓഹരികള്‍ പൂർണമായും വിറ്റൊഴിയും

കൊച്ചി: പ്രമുഖ വാണിജ്യ ബാങ്കായ ഐ.ഡി.ബി.ഐയില്‍ കേന്ദ്ര സർക്കാരിനുള്ള ഓഹരികള്‍ നടപ്പു വർഷം പൂർണമായും വിറ്റൊഴിയും.

ബാങ്കില്‍ കേന്ദ്ര സർക്കാരിനും ലൈഫ് ഇൻഷ്വറൻസ് കോർപ്പറേഷനുമുള്ള(എല്‍.ഐ.സി) ഓഹരികള്‍ വിറ്റഴിക്കാനുള്ള നടപടികള്‍ അതിവേഗം പുരോഗമിക്കുകയാണെന്ന് ധനകാര്യ സേവന മന്ത്രാലയം സെക്രട്ടറി എം. നാഗരാജു പറഞ്ഞു.

കേന്ദ്ര സർക്കാരിന് 30.48 ശതമാനവും എല്‍.ഐ.സിക്ക് 30.24 ശതമാനവും ഓഹരി പങ്കാളിത്തമാണ് ഐ.ഡി.ബി.ഐ ബാങ്കിലുള്ളത്.

ഓഹരി വില്‍പ്പന നടപടികളുടെ ഭാഗമായി നിരവധി താത്പര്യ പത്രങ്ങള്‍ 2023 ജനുവരി സർക്കാരിന് ലഭിച്ചിരുന്നു. ഷോട്ട് ലിസ്‌റ്റ് ചെയ്ത നിക്ഷേപകരുടെ ഡ്യൂ ഡെലിജൻസ് നടപടികള്‍ പുരോഗമിക്കുകയാണ്.

നടപ്പു സാമ്പത്തിക വർഷത്തില്‍ ആസ്തി വില്‍പ്പനയിലുടെയും പൊതുമേഖല കമ്ബനികളുടെ സ്വകാര്യവല്‍ക്കരണത്തിലൂടെയും 47,000 കോടി രൂപ സമാഹരിക്കാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്.

X
Top