ഇന്ത്യ–യുകെ വ്യാപാരക്കരാർ: ബ്രിട്ടീഷ് വിസ്കിക്കും ജിന്നിനും ആട്ടിറച്ചിക്കും ഉൾപ്പെടെ ഇനി വില കുറയുംപൊതുമേഖലാ എണ്ണക്കമ്പനികളുടെ പമ്പുകളിലെല്ലാം ഇപ്പോൾ ഇ20 പെട്രോൾസ്വർ‌ണം ഇറക്കുമതിയും കയറ്റുമതിയും നിർത്തി പാക്കിസ്ഥാൻ; ഇന്ത്യയ്ക്കുള്ള തിരിച്ചടിയെന്ന് വാദംഏപ്രിലില്‍ ഭക്ഷണച്ചെലവ് കുറഞ്ഞതായി റിപ്പോര്‍ട്ട്ഇന്ത്യ-യുകെ വ്യാപാര കരാര്‍: കാര്‍ബണ്‍ നികുതി വെല്ലുവിളിയാകും

പുത്തന്‍ പുതിയ ഹുണ്ടായ് ടക്‌സണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു

കൊച്ചി:  ഹുണ്ടായ് തങ്ങളുടെ ആഡംബര, ഡൈനാമിക് എസ് യു വി ആയ പുത്തന്‍ പുതിയ ടക്‌സണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു.  ആധുനീക സാങ്കേതകവിദ്യ, സുരക്ഷ, ഈ വിഭാഗത്തിലെ ഏറ്റവും മികച്ച സൗകര്യങ്ങള്‍ എന്നിവയുമായാണ് ഹുണ്ടായിയുടെ ഈ പതാക വാഹക എസ് യു വി എത്തുന്നത്. 27,69,700 രൂപ മുതലാണ് ഇതിന്റെ പ്രാരംഭ എക്‌സ് ഷോറൂം വില.  ആഗോള തലത്തില്‍ വന്‍ വിജയം നേടിയ ഈ എസ് യു വിയുടെ അയ്യായിരം യൂണിറ്റുകള്‍ പ്രതിവര്‍ഷ വില്‍പന നടത്താനാണ് ഹുണ്ടായ് ലക്ഷ്യമിടുന്നത്.  എട്ടു മുതല്‍ പത്തു മാസം വരെയാണ് പുത്തന്‍ പുതിയ ഹുണ്ടായ് ടക്‌സന്റെ കാത്തിരിപ്പു കാലം. രാജ്യ വ്യാപകമായി 125 പട്ടണങ്ങളിലെ 246 ഹുണ്ടായ് സിഗ്നേചര്‍ ഔട്ട്‌ലെറ്റുകളില്‍ ഇതു ലഭ്യമാണ്.  ഈ വിഭാഗം വാഹനങ്ങളില്‍ ലഭ്യമായവയില്‍ ഏറ്റവും മികച്ചതോ ആദ്യമായി അവതരിപ്പിക്കുന്നതോ ആയ 29 സവിശേഷതകളാണ് പുത്തന്‍ പുതിയ ഹുണ്ടായ് ടക്‌സനുള്ളത്.  ഹുണ്ടായ്   സ്മാര്‍ട്ട് സെന്‍സുമായി അതുല്യമായ സുരക്ഷാ അനുഭവങ്ങളാണിതു ലഭ്യമാക്കുന്നത്.  തങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്കായി നാലാം തലമുറ ഹുണ്ടായ് ടക്‌സണ്‍ അവതരിപ്പിക്കുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് ഹുണ്ടായ് മോട്ടോര്‍ ഇന്ത്യ മാനേജിങ് ഡയറക്ടറും സിഇഒയുമായ ഉണ്‍സൂ കിം പറഞ്ഞു. ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്ക് ആഗോള തലത്തിലെ അനുഭവങ്ങളാണ് ഇതിലൂടെ നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു പെട്രോളില്‍ രണ്ടും ഡീസലില്‍ മൂന്നും വേരിയന്റുകളാണ് അവതരിപ്പിച്ചിട്ടുള്ളത്.  27,69,700 രൂപയാണ് പെട്രോള്‍ പ്ലാറ്റിനം എടി ട്രിം വേരിയന്റിന്റെ ഇന്ത്യ മുഴുവന്‍ ബാധകമായ പ്രാരംഭ എക്‌സ്‌ഷോറൂം വില.  സിഗ്നേചര്‍ എടി വേരിയന്റിന്റെ എക്‌സ്‌ഷോറൂം വില 30,17,000 രൂപയാണ്. ഡീസലില്‍ 30,19,700 രൂപ മുതലാണ് എക്‌സ്‌ഷോറൂം വില. സിഗ്നേചര്‍ എടി വേരിയന്റിന് 32,87,000 രൂപയും സിഗ്നേചര്‍ എടി 4ഡബ്ലിയുഡിക്ക് 34,39,000 രൂപയും ആണ് എക്‌സ്‌ഷോറൂം വില.

X
Top