ഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം ഉയര്‍ത്തി ലോകബാങ്ക് ◆ ഇന്ത്യ-യുഎസ് വ്യാപാര ചർച്ചകൾ വഴിമുട്ടുന്നു; വിട്ടുവീഴ്ചകൾ ദുഷ്‌കരമെന്ന് ധനമന്ത്രി നിർമല സീതാരാമൻ ◆ പശ്ചിമേഷ്യൻ പ്രതിസന്ധി: കടുത്ത സാമ്പത്തിക ഞെരുക്കത്തിൽ വിമാനക്കമ്പനികൾ; കേന്ദ്രത്തിന്റെ അടിയന്തര സഹായം തേടി എഫ്ഐഎ ◆ വാഹന ഇന്‍ഷുറന്‍സ് കമ്മിഷന് കടിഞ്ഞാണിടാന്‍ ഐആര്‍ഡിഎഐ ◆ പഞ്ചസാര ഉത്പാദനത്തിൽ ഇടിവ്; എഥനോൾ നിർമാണത്തിന് കരിമ്പ് ഉപയോഗിക്കുന്നത് വിലക്കിയേക്കും ◆

50,000 കോടിയുടെ വിപുലീകരണ പദ്ധതിയുമായി ടിഎച്ച്‌ഡിസി

ന്യൂഡൽഹി: തെർമൽ, പമ്പ് സംഭരണം എന്നിവയിലൂടെ പുനരുപയോഗ ഉർജ്ജ ശേഷി 40,000 മെഗാവാട്ടായി ഉയർത്താനുള്ള 50,000 കോടി രൂപയുടെ വിപുലീകരണ പദ്ധതികൾ ആസൂത്രണം ചെയ്ത് ഉത്തരാഖണ്ഡ് ആസ്ഥാനമായുള്ള ടിഎച്ച്‌ഡിസി. അടുത്ത 2-3 വർഷത്തിനുള്ളിൽ കാറ്റിന്റെയും സൗരോർജ്ജത്തിന്റെയും ഉൽപ്പാദനവും ക്യാപ്റ്റീവ് കൽക്കരി ഖനനവും വർധിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

രണ്ട് വർഷം കഴിഞ്ഞ് പ്രാരംഭ പബ്ലിക് ഓഫറിംഗും പ്രവർത്തന സൗകര്യം നേടുന്നതിന് ട്രേഡിംഗ് ലൈസൻസും കമ്പനി നോക്കുകയാണെന്ന് ടിഎച്ച്‌ഡിസി ചെയർമാൻ രാജീവ് വിഷ്‌ണോയ് പറഞ്ഞു. 1989-ൽ തെഹ്‌രി ഹൈഡൽ പ്ലാന്റ് സ്ഥാപിച്ച് കൊണ്ടാണ് ടിഎച്ച്‌ഡിസി അതിന്റെ പ്രവർത്തനം ആരംഭിച്ചത്.

അടുത്ത വർഷം യുപിയിലെ ഖുർജയിൽ ആദ്യത്തെ തെർമൽ പ്രോജക്റ്റ് കമ്മീഷൻ ചെയ്യുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു. എന്നാൽ കമ്പനി ഈ വർഷം മധ്യപ്രദേശിലെ അമേലിയയിൽ അതിന്റെ ആദ്യ കൽക്കരി ഖനിക്ക് തുടക്കമിടും. കൽക്കരിക്ക് വലിയ ഡിമാൻഡുണ്ടെന്നും. കൽക്കരി വിൽക്കാൻ സർക്കാർ അനുമതി നൽകിയിട്ടുണ്ടെന്നും, അതിനാൽ ഈ അവസരം മുതലാക്കാൻ തങ്ങൾ ആഗ്രഹിക്കുന്നതായും വിഷ്‌ണോയ് പറഞ്ഞു.

ടെഹ്‌രിയിൽ ലോകത്തിലെ ഏറ്റവും വലിയ പമ്പ് സ്റ്റോറേജ് പവർ പ്ലാന്റ് കമ്മീഷൻ ചെയ്തുകൊണ്ട് മറ്റൊരു നാഴികക്കല്ല് പിന്നിടാൻ ടിഎച്ച്ഡിസി ഒരുങ്ങുകയാണ്.

X
Top