ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

അവകാശ ഓഹരി വിതരണത്തിന് റെക്കോര്‍ഡ് തീയതി നിശ്ചയിച്ച് മള്‍ട്ടിബാഗര്‍ ടെക്‌സ്‌റ്റൈല്‍സ് ഓഹരി

ന്യൂഡല്‍ഹി: അവകാശ ഓഹരി വിതരണത്തിന്റെ റെക്കോര്‍ഡ് തീയതിയായി ഡിസംബര്‍ 16 നിശ്ചയിച്ചിരിക്കയാണ് ആര്‍എസ്ഡ്ബ്ല്യുഎം ലിമിറ്റഡ്.1:1 അനുപാതത്തിലാണ് കമ്പനി അവകാശ ഓഹരികള്‍ വിതരണം ചെയ്യുക.10 രൂപ മുഖവിലയുള്ള 2.35 കോടി ഓഹരികളാണ് വിതരണം ചെയ്യുക.

ഇഷ്യുവില 100 രൂപ. ഇതില്‍ 90 രൂപ പ്രീമിയമാണ്. മൊത്തം 23550.84 ലക്ഷം രൂപ ഇതിനായി ചെലവഴിക്കും.

ഡിസംബര്‍ 23 ന് ആരംഭിച്ച് ജനുവരി 6 വരെ നീളുന്നതാണ് ഇഷ്യു. 1.09 ശതമാനം ഉയര്‍ന്ന് 357.45 രൂപയിലാണ് ഓഹരിയുള്ളത്. 23 വര്‍ഷത്തില്‍ 1394.32 ശതമാനമാണ് വളര്‍ച്ച.

ഒരു വര്‍ഷത്തില്‍ 26.59 ശതമാനം താഴ്ച വരിച്ച ഓഹരി, 2022 ല്‍ 24.99 ശതമാനം ഇടിവ് നേരിട്ടു. 831.90 കോടി രൂപ വിപണി മൂല്യമുള്ള ആര്‍എസ്ഡബ്ല്യുഎം ലിമിറ്റഡ് ടെക്‌സ്റ്റൈല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്‌മോള്‍ക്യാപ് കമ്പനിയാണ്.

X
Top