അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

ടെസ്‌ലയുടെ മുംബൈ ഷോറൂം തുറന്നു

മുംബൈ: ഇലോണ്‍ മസ്‌കിന്റെ ഇലക്ട്രിക് വാഹന കമ്പനിയായ ടെസ്‌ല ഇന്ത്യയിൽ അരങ്ങേറ്റം കുറിച്ചു. മുംബൈയിൽ ആദ്യ ഷോറൂം ആരംഭിച്ചുകൊണ്ടാണ് ടെസ്‌ലയുടെ ഇന്ത്യയിലേക്കുള്ള ചുവടുവെയ്പ്.

മുംബൈ നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ബാന്ദ്ര കുർള കോംപ്ലക്‌സിൽ 4,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഷോറൂമാണ് ടെസ്‌ല തുറന്നിരിക്കുന്നത്. ടെസ്‌ല എക്‌സ്പീരിയൻസ് സെന്റർ എന്നും അറിയപ്പെടുന്ന ഈ ഫ്ലാഗ്ഷിപ്പ് ഷോറൂമിന് പിന്നാലെ ദില്ലി ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിൽ കൂടി കൂടുതൽ ഔട്ട്‌ലെറ്റുകൾ തുറക്കുമെന്നാണ് റിപ്പോർട്ട്.

ഇന്ത്യൻ ഇവി മേഖലയിൽ തങ്ങളുടെ യാത്രയുടെ തുടക്കം കുറിച്ചുകൊണ്ട്. ഷാങ്ഹായ് ഫാക്ടറിയിൽ നിന്ന് ഇറക്കുമതി ചെയ്ത മോഡൽ വൈ ഇലക്ട്രിക് എസ്‌യുവിയുമായാണ് ടെസ്‌ല എത്തുന്നത്.

ഉപഭോക്താക്കൾക്ക് ടെസ്‌ല ഇവികളുടെ വിലകൾ പരിശോധിക്കാനും അവയുടെ വകഭേദങ്ങൾ കാണാനും കോൺഫിഗറേഷൻ ഉപകരണങ്ങൾ ഉപയോഗിക്കാനും കഴിയും.

X
Top