അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

പെയ്‌സ് ഡിജിടെക്ക് ഐപിഒ സെപ്തംബര്‍ 26 ന്

മുംബൈ: ടെലികോം ഇന്‍ഫ്രസ്ട്രക്ച്വര്‍ സൊല്യൂഷന്‍സ് ദാതാക്കളായ പെയ്‌സ് ഡിജിടെക്ക് ഐപിഒ (പ്രാരംഭ പബ്ലിക് ഓഫറിംഗ്) സെപ്തംബര്‍ 26 ന് നടക്കും. 819.15 കോടി രൂപയുടെ ഫ്രഷ് ഇഷ്യുവിന്റെ അലോട്ട്‌മെന്റ് തീയതി ഒക്ടോബര്‍ ഒന്നും ലിസ്റ്റിംഗ് തീയതി ഒക്ടോബര്‍ ആറുമാണ്.

സമാഹരിക്കുന്ന തുക ബാറ്ററി എനര്‍ജി സ്‌റ്റോറേജ് സിസ്റ്റംസ്  (ബിഇഎസ്എസ്) സ്ഥാപിക്കാനും മറ്റ് കോര്‍പറേറ്റ് ചെലവുകള്‍ക്കും വിനിയോഗിക്കും. ടെലികോം ടവറുകളും ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളുകളും ഉള്‍പ്പെടെ ടെലികോം ഇന്‍ഫ്രാസ്ട്രക്ചര്‍ വ്യവസായത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന കമ്പനി, ടെലികമ്മ്യൂണിക്കേഷന്‍സ്, ഊര്‍ജ്ജം, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ടെക്‌നോളജി (ഐസിടി) എന്നീ മൂന്ന് മേഖലകളില്‍ നിന്നാണ് വരുമാനം ഉണ്ടാക്കുന്നത്. 2025 മാര്‍ച്ച് വരെ 7,633.6 കോടി രൂപയുടെ ഓര്‍ഡര്‍ ബുക്കുണ്ട്.

ഇതില്‍ 98 ശതമാനവും പൊതുമേഖലയില്‍ നിന്നാണ്. എച്ച്എഫ്‌സിഎല്‍,എക്‌സികോം ടെലി സിസ്റ്റംസ്, ബൊണ്ടാട എഞ്ചിനീയറിംഗ് എന്നീ ലിസ്റ്റഡ് കമ്പനികളുമായി മത്സരിക്കുന്നു. 2025 സാമ്പത്തികവര്‍ഷത്തില്‍ രേഖപ്പെടുത്തിയ ലാഭം 279.1 കോടി രൂപ. ഇത് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 21.4 ശതമാനം അധികമാണ്.

വരുമാനം 0.17 ശതമാനം വര്‍ദ്ധിപ്പിച്ച് 2438.8 കോടി രൂപയാക്കാനുമായി.

X
Top