ഇന്ത്യയുടെ വ്യാവസായിക ഉൽപ്പാദനത്തിൽ 5.1% വർദ്ധനവ്; ഖനന മേഖലയിൽ തളർച്ചരാജ്യത്ത് ഈ സാമ്പത്തിക വർഷം പ്രവർത്തനം ആരംഭിക്കുന്നത് 60-ഓളം പുതിയ ഖനികൾ; ലിഥിയം, നിക്കൽ സംസ്‌കരണ യൂണിറ്റുകളും ഉടൻക്രെഡിറ്റ് ഡെറിവേറ്റീവ് വിപണി വിപുലീകരിക്കാനുള്ള അന്തിമ മാർഗ്ഗനിർദ്ദേശങ്ങളുമായി ആർബിഐ‘ഇൻഡക്സ് ഓഫ് സർവീസ് പ്രൊഡക്ഷൻ’: ജൂലൈ മുതൽ രാജ്യം പുതിയ പ്രതിമാസ സൂചിക പുറത്തിറക്കുംഊർജ്ജ പ്രതിസന്ധിയും ദുർബലമായ മൺസൂണും: ജിഡിപി വളർച്ച 6.6 ശതമാനമായി കുറഞ്ഞേക്കുമെന്ന് എസ്&പി

മെസേജിങ് ആപ്പുകൾക്ക് നിയന്ത്രണം വേണമെന്ന് ടെലികോം കമ്പനികൾ

ന്യൂഡൽഹി: രാജ്യസുരക്ഷ മുൻനിർത്തി വാട്സാപ് പോലെയുള്ള ഇന്റർനെറ്റ് സേവനങ്ങളിലെ കോളുകളും മെസേജുകളും പ്രത്യേക സാഹചര്യങ്ങളിൽ നിയമപരമായി നിരീക്ഷിക്കാനടക്കം വ്യവസ്ഥ വേണമെന്ന് ടെലികോം കമ്പനികൾ ആവശ്യപ്പെട്ടു.

ടെലികോം കമ്പനികൾക്കു സമാനമായ നിയന്ത്രണങ്ങൾ ഇന്റർനെറ്റ് അധിഷ്ഠിത കോളിങ്, മെസേജിങ് സേവനങ്ങൾക്കും ഏർപ്പെടുത്തേണ്ടതുണ്ടോയെന്ന വിഷയത്തിൽ ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായ്) നടത്തുന്ന കൂടിയാലോചനകൾ പുരോഗമിക്കുകയാണ്.

റിലയൻസ് ജിയോ, എയർടെൽ, വോഡഫോൺ–ഐഡിയ, ബിഎസ്എൻഎൽ തുടങ്ങിയ കമ്പനികളാണ് തങ്ങൾക്കുള്ള എല്ലാ നിയന്ത്രണങ്ങളും ടെക് കമ്പനികൾക്കും (ഒടിടി ആശയവിനിമയ സംവിധാനങ്ങൾ) വേണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.

നിലവിൽ ടെലികോം നെറ്റ്‍വർക് വഴിയുള്ള കോളുകളും മെസേജുകളും സർക്കാരിന് നിരീക്ഷിക്കാമെന്ന് വ്യവസ്ഥയുണ്ട്.

X
Top