
മുംബൈ: ഉത്തര്‍പ്രദേശ് ആസ്ഥാനമായ ടെക്‌നോക്രാഫ്റ്റ് വെഞ്ച്വേഴ്സ് ഐപിഒ (പ്രാരംഭ പബ്ലിക് ഓഫറിംഗ്)യ്ക്കായി പ്രാഥമിക പേപ്പറുകള്‍ സമര്‍പ്പിച്ചു. മലിനജല, സംസ്‌കരണ സൊല്യൂഷന്‍സ് ദാതാക്കളാണ് കമ്പനി.
95.05 ലക്ഷം ഓഹരികളുടെ ഫ്രഷ് ഇഷ്യുവും പ്രൊമോട്ടര്‍ കാര്‍ത്തികേ കണ്‍സ്ട്രക്ഷന്‍സ് 23.76 ലക്ഷം ഓഹരികള്‍ വില്‍ക്കുന്ന ഓഫര്‍-ഫോര്‍ സെയിലുമാണ് ഐപിഒ. ഫ്രഷ് ഇഷ്യു വഴി സമാഹരിക്കുന്ന തുക പ്രവര്‍ത്തന മൂലധനമായും പൊതു കോര്‍പറേറ്റ് ആവശ്യങ്ങള്‍ക്കും ഉപയോഗിക്കും.
1998 ല്‍ സ്ഥാപിതമായ ടെക്‌നോക്രാഫ്റ്റ് വെഞ്ച്വേഴ്സ് ഒരു പൊതു അടിസ്ഥാന സൗകര്യ വികസന കമ്പനിയാണ്.മലിനജല സംസ്‌കരണ, ജലവിതരണ പദ്ധതി പദ്ധതികളില്‍ ടേണ്‍കീ എഞ്ചിനീയറിംഗ്, സംഭരണം, നിര്‍മ്മാണ (ഇപിസി) കരാറുകള്‍ നടപ്പിലാക്കുന്നു.
2025 ജൂണ്‍ വരെ ഓര്‍ഡര്‍ ബുക്ക് 685.8 കോടി രൂപയാണ്. കൂടാതെ, സംയുക്ത സംരംഭങ്ങള്‍ക്ക് കീഴില്‍ 383.86 കോടി രൂപയുടെ നാല് പ്രോജക്ടുകളും നടപ്പിലാക്കുന്നു.
2025 സാമ്പത്തിക വര്‍ഷത്തില്‍ അറ്റാദായം 48 ശതമാനം ഉയര്‍ന്ന് 28.2 കോടി രൂപയായി. വരുമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 23.6 ശതമാനം വര്‍ധിച്ച് 279.6 കോടി രൂപ.