2026ലെ സാമ്പത്തിക സര്‍വേ നാളെ അവതരിപ്പിക്കുംവിഴിഞ്ഞത്ത് എത്തുന്നത് 16,000 കോടി രൂപയുടെ വികസനംവമ്പൻ ‘ഡീലുമായി’കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി ഇന്ത്യയിലേക്ക്കേന്ദ്രബജറ്റിലേക്ക് കണ്ണുംനട്ട് കേരളത്തിലെ മധ്യവർഗംവ്യാപാരക്കരാർ രാജ്യത്തിന് കരുത്താകുമെന്ന് പ്രധാനമന്ത്രി മോദി

ടെക് മഹീന്ദ്രയുടെ ലാഭത്തില്‍ 14% വര്‍ധന

ടി സേവന കമ്പനിയായ ടെക് മഹീന്ദ്രയുടെ ലാഭം മൂന്നാം പാദത്തില്‍ 14.11 ശതമാനം ഉയര്‍ന്ന് 1,122 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ മഹീന്ദ്ര ഗ്രൂപ്പ് കമ്പനി 983.2 കോടി രൂപ അറ്റാദായം നേടിയിരുന്നു. സെപ്റ്റംബര്‍ പാദത്തില്‍ ഇത് 1,194 കോടി രൂപയായിരുന്നു.

ഒക്ടോബര്‍-ഡിസംബര്‍ കാലയളവില്‍ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 14,393 കോടി രൂപയായി ഉയര്‍ന്നു. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 13,286 കോടി രൂപയായിരുന്നു.
ഈ പാദത്തില്‍ നികുതി വ്യവസ്ഥകള്‍ വര്‍ദ്ധിച്ചു, അതേസമയം റിപ്പോര്‍ട്ടിംഗ് പാദത്തില്‍ അസാധാരണ ഇനങ്ങളിലൂടെ 272 കോടി രൂപയുടെ നേട്ടമുണ്ടായതായി കമ്പനി പറഞ്ഞു.

സേവനങ്ങളുടെ ചെലവിലും വര്‍ദ്ധനവുണ്ടായി. ഈ പാദത്തിലെ പ്രവര്‍ത്തന ലാഭം 2.9 ശതമാനം വര്‍ധിച്ച് 13.1 ശതമാനമായി ഉയര്‍ന്നതായും കമ്പനി അറിയിച്ചു.

പുതിയ കരാര്‍ നേട്ടങ്ങള്‍ 47 ശതമാനം ഉയര്‍ന്ന് 1.096 ബില്യണ്‍ യുഎസ് ഡോളറിലെത്തിയതായി കമ്പനി പറഞ്ഞു, സെപ്റ്റംബര്‍ പാദത്തേക്കാള്‍ 34 ശതമാനം കൂടുതലാണിത്.

2025 ഡിസംബര്‍ 31 ലെ കണക്കനുസരിച്ച് ആകെ ജീവനക്കാരുടെ എണ്ണം 1,49,616 ആയി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 872 പേരുടെ കുറവാണിത്. മൊത്തത്തിലുള്ള കൊഴിഞ്ഞുപോകല്‍ 12.3 ശതമാനമായി.

X
Top