ഇന്ത്യയുടെ വ്യവസായ മേഖലയിൽ വൻ കുതിപ്പ്; കോർ സെക്ടർ വളർച്ച 7.9% ◆ പുനരുപയോഗ ഊർജ വിതരണം വേഗത്തിലാക്കാൻ ‘ഗ്രീൻ എനർജി കോറിഡോർ-III’ പദ്ധതിയുമായി കേന്ദ്ര സർക്കാർ ◆ ഫുഡ് ഡെലിവറി, റൈഡ് പ്ലാറ്റ്‌ഫോം തൊഴിലാളികൾക്ക് പെൻഷനും ഇൻഷുറൻസുമായി കേന്ദ്രം ◆ ഇന്ത്യയുടെ മിഡിൽ ഈസ്റ്റ് എണ്ണ ഇറക്കുമതി യുദ്ധത്തിന് മുൻപുള്ള നിലയിലേക്ക് ◆ ഇന്ത്യയുടെ ഒപ്റ്റിക്കൽ ഫൈബർ കയറ്റുമതി 483 മില്യൺ ഡോളറിലെത്തി ◆

ടെക് മഹീന്ദ്ര ബോർഡ് ഇടക്കാല ലാഭവിഹിതം ഒക്ടോബർ 25ന് പരിഗണിക്കും

ഐടി സേവന കമ്പനിയായ ടെക് മഹീന്ദ്ര 2023-24 സാമ്പത്തിക വർഷത്തേക്കുള്ള ഇടക്കാല ലാഭവിഹിതത്തിനായുള്ള നിർദ്ദേശം ഒക്ടോബർ 25 ന് പരിഗണിക്കാൻ ഒരുങ്ങുന്നതായി റെഗുലേറ്ററി ഫയലിംഗിൽ അറിയിച്ചു. സെപ്തംബർ പാദത്തിലെ ഫലങ്ങൾ അടുത്ത ആഴ്ച കമ്പനി പ്രഖ്യാപിക്കും.

ഇടക്കാല ലാഭവിഹിതം നൽകുന്നത് ഒക്ടോബർ 25ന് ബോർഡ് പരിഗണിക്കും. ജൂൺ പാദത്തിൽ ടെക് മഹീന്ദ്രയുടെ അറ്റാദായത്തിൽ വർഷികാടിസ്ഥാനത്തിൽ 38 ശതമാനം ഇടിവ് രേഖപ്പെടുത്തി, 692.5 കോടി രൂപയായി.

ഒക്ടോബർ 19ന് ടെക് മഹീന്ദ്രയുടെ ഓഹരികൾ 1.29 ശതമാനം ഇടിഞ്ഞ് 1170.70 രൂപയിലെത്തി.
2023 ഒക്ടോബർ 24, 25 തീയതികളിൽ ഷെഡ്യൂൾ ചെയ്‌തിരിക്കുന്ന യോഗത്തിൽ 2023-24 സാമ്പത്തിക വർഷത്തേക്കുള്ള ഇടക്കാല ലാഭവിഹിതം നൽകുന്നതിനുള്ള നിർദ്ദേശവും ഡയറക്ടർ ബോർഡ് പരിഗണിക്കുമെന്ന് കമ്പനി സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ പറഞ്ഞു.

X
Top