അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

ടെക് മഹീന്ദ്ര ബോർഡ് ഇടക്കാല ലാഭവിഹിതം ഒക്ടോബർ 25ന് പരിഗണിക്കും

ടി സേവന കമ്പനിയായ ടെക് മഹീന്ദ്ര 2023-24 സാമ്പത്തിക വർഷത്തേക്കുള്ള ഇടക്കാല ലാഭവിഹിതത്തിനായുള്ള നിർദ്ദേശം ഒക്ടോബർ 25 ന് പരിഗണിക്കാൻ ഒരുങ്ങുന്നതായി റെഗുലേറ്ററി ഫയലിംഗിൽ അറിയിച്ചു. സെപ്തംബർ പാദത്തിലെ ഫലങ്ങൾ അടുത്ത ആഴ്ച കമ്പനി പ്രഖ്യാപിക്കും.

ഇടക്കാല ലാഭവിഹിതം നൽകുന്നത് ഒക്ടോബർ 25ന് ബോർഡ് പരിഗണിക്കും. ജൂൺ പാദത്തിൽ ടെക് മഹീന്ദ്രയുടെ അറ്റാദായത്തിൽ വർഷികാടിസ്ഥാനത്തിൽ 38 ശതമാനം ഇടിവ് രേഖപ്പെടുത്തി, 692.5 കോടി രൂപയായി.

ഒക്ടോബർ 19ന് ടെക് മഹീന്ദ്രയുടെ ഓഹരികൾ 1.29 ശതമാനം ഇടിഞ്ഞ് 1170.70 രൂപയിലെത്തി.
2023 ഒക്ടോബർ 24, 25 തീയതികളിൽ ഷെഡ്യൂൾ ചെയ്‌തിരിക്കുന്ന യോഗത്തിൽ 2023-24 സാമ്പത്തിക വർഷത്തേക്കുള്ള ഇടക്കാല ലാഭവിഹിതം നൽകുന്നതിനുള്ള നിർദ്ദേശവും ഡയറക്ടർ ബോർഡ് പരിഗണിക്കുമെന്ന് കമ്പനി സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ പറഞ്ഞു.

X
Top