വിലക്കയറ്റത്തോത് വീണ്ടും ഉയരുന്നുഇന്ത്യ-യുഎസ് വ്യാപാര കരാർ: ചർച്ചകൾ വീണ്ടും മാറ്റിവച്ചുപ്രത്യക്ഷ നികുതി വരുമാനത്തില്‍ വര്‍ദ്ധനഏഷ്യ-പസിഫിക് രാജ്യങ്ങളിലേക്ക് ഇന്ത്യൻ സഞ്ചാരികളുടെ ഒഴുക്ക്ബജറ്റില്‍ പ്രതീക്ഷകളുമായി നിത്യോപയോഗ സാധന വിപണി

തവനൂർ കാർഷിക കോളേജിൽ ടെക്ഫെസ്റ്റ്

തൃശ്ശൂർ: കേളപ്പജി കോളേജ് ഓഫ് അഗ്രികൾച്ചർ എൻജിനീയറിം​ഗ് ആൻഡ് ഫുഡ് ടെക്നോളജി തവനൂരും കേരള കാർഷിക സർവകലാശാലയും സംയുക്തമായി നടത്തുന്ന ടെക് ഫെസ്റ്റിന് തുടക്കമായി. തവനൂർ കാർഷിക കോളേജ് കാംപസിൽ നടക്കുന്ന ദ്വിദിന പരിപാടി ഇന്ന് അവസാനിക്കും. “പരിധിക്കപ്പുറം അതിരുകൾക്കപ്പുറം” എന്ന പ്രമേയത്തിലാണ് ഇൻഫിനിറ്റി 2കെ25 ടെക്ഫെസ്റ്റ് നടക്കുന്നത്. സംസ്ഥാനത്ത്കേ ഉടനീളമുളള നൂറിലധികം എൻജിനീയറിം​ഗ്,പോളിടെക്നിക് കോളേജുകളിൽ നിന്നും ഐടിഐകളിൽ നിന്നും വിദ്യാർത്ഥികൾ പങ്കെടുക്കുന്നുണ്ട്. സാങ്കേതിക കാര്യങ്ങളിലെ വൈദഗ്ധ്യവും നൈപുണ്യവും സര്‍ഗാത്മകതയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള സമഗ്രമായ വേദിയാണ് ഈ ഫെസ്റ്റ്.

ഫെസ്റ്റില്‍ വിദ്യാർഥികൾക്കായി 23 വ്യത്യസ്ത മത്സരങ്ങൾ നടക്കും. കാഡ് മാസ്റ്റർ,മെഷീൻ അസംബ്ലി,ഓറൽ പ്രസന്റേഷൻ,പോസ്റ്റർ പ്രസന്റേഷൻ,ക്വിസ് മത്സരം,എഞ്ചിനീയറിംഗ് ഡ്രോയിംഗ്, ലേത്ത് മാസ്റ്റർ, ഫിറ്റ് വീൽ മത്സരം, ഇന്നൊവേഷൻ, ഡെമോസ്‌ട്രേഷൻ, വെബ് ഡിസൈനിംഗ്, ഷോർട്ട് ഫിലിം മത്സരം, ഗ്രൂപ്പ് കൊറിയോ, ട്രെഷർ ഹണ്ട്, റൂബിക്സ് ക്യൂബ് സെറ്റിംഗ് മത്സരം,മിനിറ്റ് ടു വിൻ ഇറ്റ്, ഫാഷൻ ഷോ, ഡെയർ ടു സർവൈവ്, സ്പോട്ട് ഫോട്ടോഗ്രാഫി, മിറർ ഇമേജ് ഫോട്ടോഗ്രാഫി, ഓൺലൈൻ ഫോട്ടോഗ്രാഫി, റീൽസ് മത്സരം, സീൻ റിക്രിയേഷൻ, ആഫ്റ്റർ മൂവി റീൽസ് മത്സരം എന്നിവയ്ക്ക് ഒപ്പം വിവിധ സെമിനാറുകളും സംഗീത പരിപാടികളും ഫെസ്റ്റിന്റെ ഭാഗമായി നടക്കും. ഒരു ലക്ഷം രൂപയാണ് എല്ലാ മത്സര വിജയികൾക്കുമായി ലഭിക്കുന്നത്.

X
Top