സംസ്ഥാന സർക്കാർ വീണ്ടും കടമെടുപ്പിന് ഒരുങ്ങുന്നു; ജൂലൈ 23ന് കടമെടുക്കുക 1,000 കോടി രൂപമൈക്രോസോഫ്റ്റ് തകരാറിൽ പ്രതികരണവുമായി ആർബിഐ; ‘ചെറിയ പ്രശ്നങ്ങൾ, സാമ്പത്തിക മേഖലയെ വ്യാപകമായി ബാധിച്ചിട്ടില്ല’ബജറ്റിൽ ആദായ നികുതി ഇളവ് പ്രഖ്യാപിച്ചേക്കുമെന്ന പ്രതീക്ഷയിൽ നികുതിദായകർസേ​​​വ​​​ന നി​​​കു​​​തി കേ​​​സു​​​ക​​​ൾ തീ​​​ർ​​​പ്പാ​​​ക്കാ​​​ൻ ആം​​​ന​​​സ്റ്റി പ​​​ദ്ധ​​​തി പ്ര​​​ഖ്യാ​​​പി​​​ക്കാ​​​തെ കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​ർഇന്ത്യയിലേക്ക് 100 ബില്യണ്‍ ഡോളര്‍ എഫ്ഡിഐ എത്തുമെന്ന് സിറ്റി ഗ്രൂപ്പ്

കേന്ദ്ര ബജറ്റിൽ ഡിമാൻഡ് ഉയർത്തി ടിഡിപി, ജെഡിയു പാർട്ടികൾ

ന്യൂഡൽഹി: കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ 2024 ജൂലൈ 23ന് ബജറ്റ് അവതരണം നടത്തും. ബജറ്റിന് ദിവസങ്ങൾ മാത്രേ ശേഷിക്കെ എൻ.ഡി.എ ഘടകക്ഷികളായ ടി.ഡി.പി, ജെ.ഡി.യു എന്നിവർ തങ്ങളുടെ ആവശ്യങ്ങൾ പ്രധാന മന്ത്രിയെ അറിയിച്ചു കഴിഞ്ഞു.

ആന്ധ്രാ പ്രദേശ്, ബീഹാർ എന്നീ സംസ്ഥാനങ്ങളുടെ വികസനം ലക്ഷ്യമിട്ടാണ് ആവശ്യങ്ങൾ. ടി.‍ഡി.പി നേതാവ് ചന്ദ്ര ബാബു നായിഡു, ജെ.ഡി.യു നേതാവ് നിതീഷ് കുമാർ എന്നിവരാണ് വിവിധ പദ്ധതികൾക്കും, ബജറ്റ് വിഹിതത്തിനുമായി ആവശ്യങ്ങൾ ഉന്നയിച്ചിരിക്കുന്നത്.

ഇരുവരും കൂടി ഏകദേശം 5.7 ബില്യൺ അഥവാ 48000 കോടി രൂപയുടെ ഒരു വിഷ് ലിസ്റ്റ്, കേന്ദ്ര ബജറ്റിന് മുന്നോടിയായി പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് സമർപ്പിച്ചതായിട്ടാണ് റോയിട്ടേഴ്സ് അടക്കം റിപ്പോർട്ട് ചെയ്യുന്നത്.

ബീഹാർ, ആന്ധ്രാ പ്രദേശ് സംസ്ഥാനങ്ങൾക്കായി വിവിധ തരം ആവശ്യങ്ങളാണ് ഇരു പാർട്ടികളും ഉന്നയിച്ചിരിക്കുന്നത്. നിബന്ധനകളില്ലാത്ത, 1 ലക്ഷം കോടി രൂപ വരെയുള്ള ദീർഘകാല വായ്പകൾ അടിസ്ഥാന സൗകര്യ വികസനത്തിന് അനുവദിക്കണം എന്നതാണ് ഇതിൽ പ്രധാനം. ഇത് നിലവിൽ അനുവദിച്ചിരിക്കുന്ന തുകയുടെ ഇരട്ടിയാണ്.

നിലവിൽ ടി.ഡി.പിക്ക് 16 എം.പിമാരും, ജെ.ഡി.യു വിന് 12 എം.പിമാരുമാണ് ഉള്ളത്. ഈ രണ്ട് പാർട്ടികളുടെയും പിന്തുണ അടുത്തിടെ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ, മൂന്നാം സർക്കാർ രൂപീകരിക്കാൻ ബി.ജെ.പിക്ക് നിർണായകമായിരുന്നു.

കേവല ഭൂരിപക്ഷം എന്ന ലക്ഷ്യം നേടാൻ ബി.ജെ.പിക്ക് തനിച്ചു സാധിക്കാത്ത സാഹചര്യത്തിൽ ഈ രണ്ട് പാർട്ടികൾക്കും എൻ.ഡി.എ മുന്നണിയിൽ പ്രാധാന്യം ലഭിക്കുമെന്നാണ് കരുതപ്പെടുന്നത്. ഇത് തിരിച്ചറിഞ്ഞു കൊണ്ടു തന്നെ തങ്ങളുടെ സംസ്ഥാനങ്ങൾക്ക് കൂടുതൽ ഫണ്ട് ആവശ്യപ്പെടാൻ ചന്ദ്രബാബു നായിഡുവും, നിതീഷ് കുമാറും സാധ്യതയുണ്ടെന്ന് നേരത്തെ തന്നെ വിലയിരുത്തലുകളുണ്ടായിരുന്നു.

ബ്ലൂംബർഗ് റിപ്പോർട്ട് പ്രകാരം, നായിഡു മാത്രം ഏകദേശം 12 ബില്യൺ ഡോളർ അഥവാ ഒരു ലക്ഷം കോടിയുടെ ഫണ്ടാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ വാരത്തിന്റെ തുടക്കത്തിൽ അദ്ദേഹം പ്രധാനമന്ത്രിയെയും, ധനമന്ത്രിയെയും നേരിൽക്കണ്ട് ആവശ്യങ്ങൾ അറിയിച്ചിരുന്നു.

ആന്ധ്രാപ്രദേശിന്റെ തലസ്ഥാനമായ അമരാവതിയുടെ വികസനം, പോളാവാരം ജലസേചന പദ്ധതി എന്നിവയ്ക്ക് സഹായം നൽകണമെന്നതാണ് പ്രധാന ആവശ്യങ്ങൾ.

കൂടാതെ സംസ്ഥാനത്തെ മെട്രോ പ്രൊജക്ടുകൾ പുതിയ വന്ദേ ഭാരത് ട്രെയിൻ, പിന്നാക്കാവസ്ഥയുള്ള ജില്ലകളുടെ അടിസ്ഥാന സൗകര്യ വികസനം, തുറമുഖ പദ്ധകികൾ, കഡപ്പയിലെ ഇന്റഗ്രേറ്റഡ് സ്റ്റീൽ പ്ലാന്റ് എന്നിവയെല്ലാം മറ്റ് ആവശ്യങ്ങളാണ്.

പുതിയ 9 എയർ പോർട്ടുകൾ, 2 പവർ പ്രൊജക്ടുകൾ, 2 നദീതട ജലസേചന പദ്ധതികൾ, 7 പുതിയ മെഡിക്കൽ കോളേജുകൾ എന്നിവയ്ക്കായിട്ടാണ് പ്രധാനമായും ബീഹാർ ഫണ്ട് ആവശ്യപ്പെടുന്നത്.

X
Top