
ന്യൂഡല്‍ഹി: ലാഭവിഹിതത്തിന്റെ റെക്കോര്‍ഡ് തീയതിയായി ജൂലൈ 20 നിശ്ചയിച്ചിരിക്കയാണ് രാജ്യത്തെ ഏറ്റവും വലിയ ഐടി സ്ഥാപനം ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്). ജൂലൈ 12 ന് ചേരുന്ന കമ്പനി ഡയറക്ടര്‍ ബോര്‍ഡ് യോഗം ലാഭവിഹിതത്തിന് ശുപാര്‍ശ നല്‍കിയേക്കും.
2024 സാമ്പത്തികവര്‍ഷത്തെ ഒന്നാംപാദ പ്രവര്‍ത്തനഫലങ്ങളും ബോര്‍ഡ് യോഗം പരിഗണിക്കും. കഴിഞ്ഞ 3 മാസത്തില്‍ 5 ശതമാനമാണ് കമ്പനി ഓഹരി ഉയര്‍ന്നത്. വെള്ളിയാഴ്ച മാത്രം 2.67 ശതമാനം നേട്ടമുണ്ടാക്കി. ജൂണ്‍ 15 ന് കമ്പനി എക്‌സ് ഡിവിഡന്റ് ട്രേഡ് നടത്തിയിരുന്നു.
1 രൂപ മുഖവിലയുള്ള ഓഹരിയ്ക്ക് 24 രൂപയാണ് കമ്പനി പ്രഖ്യാപിച്ച ലാഭവിഹിതം. ഇതിന് പുറമെ 2004 ഒക്ടോബര്‍ തൊട്ട് 78 തവണ കമ്പനി ലാഭവിഹിത വിതരണം നടത്തി. കഴിഞ്ഞ ഒരു വര്‍ഷത്തില്‍ 91 രൂപ ലാഭവിഹിത ഇനത്തില്‍ നല്‍കി.
2.75 ശതമാനമാണ് യീല്‍ഡ്. 11,392 കോടി രൂപയാണ് മാര്‍ച്ചിലവസാനിച്ച പാദത്തില്‍ കമ്പനി രേഖപ്പെടുത്തിയ ലാഭം.മൂന്നാം പാദത്തില്‍ 10,846 കോടി രൂപ അറ്റാദായമാണ് രേഖപ്പെടുത്തിയത്.
വരുമാനം വാര്‍ഷികാടിസ്ഥാനത്തില്‍ 16.9 ശതമാനം ഉയര്‍ന്ന് 59,162 കോടി രൂപയായി. ഡിസംബര്‍ പാദത്തില്‍ 58,229 കോടി രൂപയായിരുന്നു വരുമാനം.