ഉൾനാടൻ ജലപാത വികസന കൗൺസിലിന് സമാപനംദാവോസ് സാമ്പത്തിക ഫോറത്തില്‍ 1,17,000 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം നേടി കേരളംഇന്ത്യയുടെ റഷ്യൻ എണ്ണ വാങ്ങൽ ഇടിഞ്ഞുകേന്ദ്ര ബജറ്റ് 2026: ആദായനികുതി പരിധിയിലും ഡിഡക്ഷനുകളിലും ഇളവുകൾക്ക് സാധ്യതഇൻഡിഗോ ഒഴിച്ചിട്ട സ്ലോട്ടുകൾക്കായി വിമാനക്കമ്പനികളിൽ നിന്ന് അപേക്ഷ ക്ഷണിച്ച് സർക്കാർ

ഉദ്ഘാടനത്തിനൊരുങ്ങി ടിസിഎസ് ഡിജിറ്റൽ ഹബ്ബ്

തിരുവനന്തപുരം: സംസ്ഥാനത്തെ ഐടി മേഖലയിൽ മറ്റൊരു നാഴികക്കല്ലാകുമെന്നു പ്രതീക്ഷിക്കുന്ന ടിസിഎസ് ഡിജിറ്റൽ ഹബ്ബ് പ്രവർത്തനത്തിനൊരുങ്ങുന്നു. പദ്ധതിയുടെ ആദ്യഘട്ടമാണ് ഉദ്ഘാടനത്തിനു തയ്യാറായത്.

ടെക്നോപാർക്ക് നാലാംഘട്ടമായ പള്ളിപ്പുറം ടെക്നോസിറ്റിയിലാണ് ഡിജിറ്റൽ ഹബ്ബ്. നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപ് ഉദ്ഘാടനം നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഐടി വികസനത്തോടൊപ്പം പ്രധാനമായും അടുത്ത തലമുറ ടെക്‌നോളജികളിലാണ് ഡിജിറ്റൽ ഹബ്ബ് ശ്രദ്ധകേന്ദ്രീകരിക്കുന്നത്.

ടെക്നോപാർക്കിന്റെ നാലാംഘട്ടമായ ടെക്‌നോസിറ്റിയിൽ അതിവേഗം വികസനപ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. 390 ഏക്കറാണ് നാലാംഘട്ട വികസനത്തിനായി ഏറ്റെടുത്തിട്ടുള്ളത്. ഇതിൽ 94 ഏക്കറിലാണ് ടിസിഎസിന്റെ ഡിജിറ്റൽ ഹബ്ബ് വരുന്നത്. ടാറ്റാ പ്രോജക്ട് ലിമിറ്റഡാണ് നിർമാണപ്രവർത്തനങ്ങൾ നടത്തുന്നത്.

ഒരു ദശലക്ഷം ചതുരശ്രയടി വിസ്തീർണമുള്ള രണ്ട് ബ്ലോക്കുകളാണ് നിർമാണം പൂർത്തീകരിച്ചത്. എയ്റോസ്പെയ്സ്, പ്രതിരോധം, നിർമാണം, റോബോട്ടിക്സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിങ്, ഡേറ്റാ അനലറ്റിക്സ്, ബ്ലോക്ക് ചെയിൻ എന്നിവ അടിസ്ഥാനപ്പെടുത്തിയുള്ള ഉത്പന്നങ്ങളുടെ വികസനവും സേവനവുമാണ് പ്രധാനം. സ്റ്റാർട്ടപ്പുകൾക്കായുള്ള ഇൻകുബേറ്ററും ഉണ്ടാകും.

ഏപ്രിൽ-മേയ് മാസങ്ങളിൽ ഉദ്ഘാടനവും ജൂൺ മാസത്തോടുകൂടി പ്രവർത്തനമാരംഭിക്കാനും കഴിയുന്ന വിധത്തിലാണ് പ്രവർത്തനങ്ങൾ മുന്നോട്ടുപോകുന്നത്.

20000-ലേറെപ്പേർക്ക് ജോലി
ഡിജിറ്റൽ ഹബ്ബിൽ ആദ്യഘട്ടമായി ആറായിരത്തിലേറെപ്പേർക്ക് തൊഴിലവസരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പൂർണമായും പ്രവർത്തനസജ്ജമാകുമ്പോൾ ഇരുപതിനായിരത്തിലേറെപ്പേർക്ക് ജോലി ലഭിക്കുമെന്നാണ് കരുതുന്നത്. സംസ്ഥാനത്തുതന്നെ ഐടി മേഖലയിൽ ഏറ്റവും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന പദ്ധതിയാകുമിത്.

സ്‌പെയ്സ് പാർക്ക്, പ്രതിരോധ മേഖല എന്നിവയിലായി സ്റ്റാർട്ടപ്പുകളുൾപ്പെടെ വൻ പദ്ധതികളാണ് ടെക്‌നോസിറ്റി കേന്ദ്രീകരിച്ച് വരുന്നത്. ബഹിരാകാശ മേഖലയിലടക്കം തന്ത്ര പ്രധാന സ്ഥാപനങ്ങൾ തലസ്ഥാനത്തുണ്ട്. ഇവയടക്കം പ്രയോജനപ്പെടുത്തുന്ന വിധത്തിലാണ് ഡിജിറ്റൽ ഹബ്ബും വരുന്നത്.

ഐടി ജീവനക്കാർക്കുള്ള ലോകത്തെ ഏറ്റവും വലിയ പരിശീലനകേന്ദ്രം സ്ഥാപിക്കാനാണ് ടിസിഎസ് ആദ്യം സ്ഥലമേറ്റെടുത്തത്. കോവിഡിനു ശേഷം സാഹചര്യങ്ങൾ മാറിയതോടെയാണ് ഡിജിറ്റൽ ഹബ്ബ് എന്ന് ആശയത്തിലേക്കു മാറുകയായിരുന്നു. 2021-ലാണ് പദ്ധതിയുടെ ധാരണാ പത്രം ഒപ്പിട്ടത്.

മറ്റ് നിരവധി പദ്ധതികളും ടെക്‌നോ സിറ്റിയിൽ ഒരുങ്ങുന്നു. എംഎസ്എംഇ ടെക്‌നോളജി സെന്റർ, ക്വാഡ് പ്രോജക്ട്, യൂണിറ്റി മാൾ എന്നിവ ടെക്‌നോസിറ്റി കേന്ദ്രീകരിച്ച് വരുന്നുണ്ട്. ടെക്‌നോപാർക്ക് ആദ്യ ഘട്ടത്തിൽ കഴക്കൂട്ടം വികസിച്ച തിന്റെ ഇരട്ടിവേഗത്തിൽ ഈ മേഖല ഭാവിയിൽ വികസിക്കുമെന്നാണ് വിലയിരുത്തുന്നത്.

നാലാം ഘട്ടത്തെ ഡെസ്റ്റിനേഷൻ നെക്‌സ്റ്റ് എന്നാണ് ടെക്‌നോപാർക്ക് അധികൃതർതന്നെ നേരത്തെ വിശേഷിപ്പിച്ചിരുന്നത്.

X
Top