പിഎഫ് തുക ജനുവരി മുതല്‍ എടിഎമ്മിലൂടെ പിന്‍വലിക്കാംപാലക്കാട്ടെ വ്യവസായ സ്മാർട് സിറ്റിക്ക് 105.2 ഏക്കർ; ആദ്യഗഡുവായി കേന്ദ്രസർക്കാരിന്റെ 100 കോടി രൂപഗോതമ്പ് സംഭരിക്കുന്നതിനുള്ള ചട്ടങ്ങൾ സർക്കാർ കൂടുതൽ കർശനമാക്കിസ്ഥിരതയിലൂന്നിയ വികസനമാണ് ലക്ഷ്യം വയ്ക്കുന്നത്: സഞ്ജയ് മൽഹോത്രസിമന്റിന് ഡിമാന്റ് കൂടിയതോടെ കെട്ടിട നിര്‍മാണ ചിലവേറും

ആദായ നികുതി റീഫണ്ട്: മുൻവർഷത്തെ നികുതി തീർപ്പാക്കത്തവരുടെ റീഫണ്ട് വൈകും

കുടിശ്ശികയുള്ള നികുതിയുമായി ബന്ധപ്പെട്ട് നൽകിയ നോട്ടീസിൽ ഉടനടി മറുപടി നൽകാൻ നികുതിദായകരോ ആവശ്യപ്പെട്ട് ആദായ നികുതി വകുപ്പ്.

ഈ നോട്ടീസിന് എത്രയും വേഗം മറുപടി നൽകുന്നുവോ അത്രയും വേഗത്തിൽ ഐടിആർ പ്രൊസ്സസ് ചെയ്യുകയും, വേഗത്തിൽ റീഫണ്ട് ലഭിക്കുകയും ചെയ്യുമെന്നും ആദായ നികുതി വകുപ്പ് കൂട്ടിച്ചേർത്തു.

2023-24 മൂല്യനിർണയ വർഷത്തേക്കുള്ള 7.09 കോടി ഐടി ആർ റിട്ടേണുകൾ ഇതിനോടകം ഫയൽ ചെയ്തിട്ടുണ്ട്. ഇതിൽ, 6.96 കോടി റിട്ടേണുകൾ വെരിഫൈ ചെയ്തു കഴിഞ്ഞു.

6.46 കൂടി റിട്ടേൺ ചെയ്ത ഫയലുകൾ പ്രൊസ്സസിംഗ് പ്രക്രിയയിലാണ്. ആദായ നികുതി വകുപ്പ് പുറപ്പെടുവിച്ച ഡാറ്റ പ്രകാരം, ഇതിൽ ഫയൽ ചെയ്ത റിട്ടേണുകളിൽ 2.75 കോടി റീഫണ്ടും പൂർത്തിയാക്കിയാതായി പറയുന്നു.

ആദായ നികുതി വകുപ്പ് നികുതിദായകരുടെ റീഫണ്ട് പ്രക്രിയ വേഗത്തിൽ പൂർത്തിയാക്കുന്നതിനായി പ്രവർത്തിച്ചു വരികയാണ്.

റീഫണ്ടുകൾ പൂർത്തിയാക്കുന്നതിന് നിരന്തരം പ്രവർത്തിക്കുകയാണെന്ന് ആദായ നികുതി വകുപ്പ് എക്സ് അക്കൗണ്ടിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. എന്നിരുന്നാലും, എല്ലാ ഐടിആർ ഫയലുകളുടെയും റീഫണ്ട് പ്രക്രിയ എളുപ്പത്തിലും, വേഗത്തിലും പൂർത്തിയാക്കുന്നതിനുള്ള പ്രധാന തടസ്സം നീകുതിദായകരുടെ മുമ്പത്തെ കുടിശ്ശികയുള്ള നികുതിയാണ്.

എന്താണ് കുടിശ്ശികയുള്ള നികുതി?

ഐടിആര്‍ ഫയൽ ചെയ്തു കഴിഞ്ഞാൽ, ആദായ നികുതി വകുപ്പ് നികുതിദായകർ നൽകിയ വിവരങ്ങൾ കൃത്യമായി പരിശോധിക്കുന്നു.

നികുതിദായകരുടെ യഥാർത്ഥ നികുതി കുടിശ്ശികയുമായി എന്തെങ്കിലും പൊരുത്തക്കേടുകൾ കണ്ടെത്തിയാൽ, ആദായ നികുതി വകുപ്പ് നികുതിദായകർക്ക് കുടിശ്ശികയുള്ള നികുതി അടയ്ക്കാൻ ആവശ്യപ്പെട്ടുകൊണ്ട് ഒരു നോട്ടീസ് അയക്കുന്നു.

ആദായ നികുതി നിയമത്തിലെ സെക്ഷൻ 245(1) പ്രകാരം നിലവിൽ കുടിശ്ശികയുള്ള നികുതിക്ക് മേൽ ബാധകമായി റീഫണ്ട് അഡ്ജസ്റ്റ് ചെയ്യുന്നതിന് മുൻപ്, നികുതിദായകർക്ക് വിശദവിവരങ്ങൾ നൽകാൻ അനുവാദമുണ്ട്.

നികുതിദായകർ നോട്ടീസിൽ പറയുന്നത് പ്രകാരമുള്ള നികുതി കുടിശ്ശികയുണ്ടെന്ന് അംഗീകരിക്കുകയോ, വിയോജിക്കുകയോ, വിവരങ്ങൾ നൽകി വ്യക്തത വരുത്തുകയോ വേണം.

മുൻവർഷത്തെ നികുതിയിൽ കുടിശ്ശിയുള്ള നികുതിദായകർക്ക് ഇത്തരത്തിൽ outstanding demand നോട്ടീസ് ലഭിക്കും. അതിനാൽ ഇത്തരം ഒരു നോട്ടീസ് ലഭിച്ചാൽ, പുതിയ നികുതി റീഫണ്ട് പ്രക്രിയ സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് കുടിശ്ശികയുള്ള നികുതി ആവശ്യങ്ങൾ പരിഹരിക്കേണ്ടതുണ്ട്.

കുടിശികയുള്ള നികുതിക്ക് ലഭിച്ച നോട്ടീസിന് എങ്ങനെ മറുപടി നൽകും?

ആദായ നികുതി വകുപ്പിന്റെ ഇ-ഫയലിംഗ് പോർട്ടൽ സന്ദർശിക്കുക. ഇ-ഫയൽ മെനുവിൽ നിന്ന് ‘Response to Outstanding Demand’ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.

ഇപ്പോൾ വരുന്ന സ്ക്രീനിൽ നികുതിദായകർക്ക് വിവിധ ഓപ്ഷനുകൾ കാണാം. തുടർന്ന് തിരഞ്ഞെടുത്ത ഓപ്ഷൻ പ്രകാരം, വെബ്സൈറ്റിൽ പറയുന്ന ഘട്ടം ഘട്ടമായുള്ള പ്രക്രിയകൾ പിന്തുടർന്ന് സബ്‌മിറ്റ് ചെയ്താൽ മതി.

നികുതിദായകർക്ക് ‘പേ ടാക്സ്’ ഓപ്ഷന് കീഴിലുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് ആദായ നികുതി വകുപ്പ് ആവശ്യപ്പെടുന്ന കുടിശ്ശികയുള്ള നികുതി നേരിട്ട് അടയ്ക്കാനുള്ള ഓപ്ഷനുമുണ്ട്.

X
Top