8 അത്യാധുനിക യുദ്ധക്കപ്പൽ നിർമിക്കാൻ ഇന്ത്യഊർജ പ്രതിസന്ധി: എൽപിജി വിതരണത്തിൽ ആശങ്ക വേണ്ടെന്ന് ആവർത്തിച്ച് കേന്ദ്രംഅലുമിനിയം ഉത്പാദനം നിലയ്ക്കുന്നുഎണ്ണവിതരണം സാധാരണ നിലയിലാകാൻ ആറുമാസമോ അതിലധികമോ എടുത്തേക്കാമെന്ന് മുന്നറിയിപ്പ്ഹോർമുസ് കടലിടുക്ക് കടന്ന് രണ്ട് ഇന്ത്യൻ കപ്പലുകൾ; വഹിക്കുന്നത് 92,000 ടൺ എൽപിജി

നികുതി റിട്ടേൺ നാലുവർഷം വരെ അപ്ഡേറ്റ് ചെയ്യാം

ന്യൂഡൽഹി: അസസ്മെന്റ് വർഷത്തിന്റെ അവസാനം മുതൽ നാലു വർഷം വരെ അപ്ഡേറ്റ് ചെയ്ത റിട്ടേൺ ഫയൽ ചെയ്യാനുള്ള ഐ.ടി.ആർ-യു ഫോറം ആദായനികുതി വകുപ്പ് പുറത്തിറക്കി.

പ്രസക്തമായ അസസ്മെന്റ് വർഷത്തിന്റെ അവസാനം മുതൽ രണ്ടുവർഷത്തെ അപ്ഡേറ്റ് ചെയ്ത റിട്ടേണുകൾ മാത്രമേ ഇതുവരെ ഫയൽ ചെയ്യാൻ സാധിച്ചിരുന്നുള്ളൂ. 2025ലെ ഫിനാൻസ് നിയമത്തിലാണ് ഇതു നാലു വർഷമാക്കി ഭേദഗതി വരുത്തിയത്.

നികുതിദായകർക്ക് പിശകുകളോ വിട്ടുപോയതോ തിരുത്തി ആദായനികുതി റിട്ടേണുകൾ അപ്ഡേറ്റ് ചെയ്യാൻ അനുവദിക്കുന്ന ഫോറമാണ് ഐ.ടി.ആർ-യു. നിശ്ചിത തീയതിക്കുള്ളിൽ റിട്ടേൺ ഫയൽ ചെയ്തിട്ടില്ലെങ്കിൽ പ്രസക്തമായ അസസ്മെന്റ് വർഷത്തിന്റെ അവസാനം മുതൽ നാലു വർഷത്തിനുള്ളിൽ റിട്ടേൺ ഫയൽ ചെയ്യാൻ ഇനി സാധിക്കും.

ഒരു വർഷത്തിനകം ഐ.ടി.ആർ-യു ഫയൽ ചെയ്താൽ 25 ശതമാനവും രണ്ടു വർഷത്തിനകം ചെയ്താൽ 50 ശതമാനവും അധികനികുതി നൽകേണ്ടിവരും. മൂന്നു വർഷത്തിന് 60 ശതമാനവും നാലു വർഷത്തിന് 70 ശതമാനവുമാണ് അധിക നികുതി.

കഴിഞ്ഞ മൂന്നു വർഷത്തിൽ ഇത്തരം 90 ലക്ഷം റിട്ടേണുകളാണ് ഫയൽ ചെയ്യപ്പെട്ടത്. ഇതുവഴി 8500 കോടി രൂപയാണ് സർക്കാറിന് ലഭിച്ചത്.

X
Top