നിക്ഷയ് മിത്രയുമായി കൈകോർത്ത് യുഎസ്ടിസുരക്ഷിതവും വിശ്വസനീയവുമായ എഐ ചർച്ച ചെയ്ത് ഇന്ത്യ എഐ ഇംപാക്ട് സമ്മിറ്റ്സംരംഭകർക്ക് വഴികാണിക്കാൻ ടൈകോൺ കേരളവിമാനക്കമ്പനികളുടെ നഷ്ടം ഇക്കുറി ഇരട്ടിയാകുമെന്ന് റിപ്പോർട്ട്ഡിജിറ്റല്‍ സ്വര്‍ണത്തിന് സുരക്ഷ ഉറപ്പാക്കാന്‍ സെബിയെ സമീപിച്ച് കമ്പനികള്‍

വിൽപ്പനനികുതിയിലെ കുടിശ്ശിക ഈടാക്കാനാവുന്നില്ലെന്ന് സംസ്ഥാന സർക്കാർ

തിരുവനന്തപുരം: കുടിശ്ശികയുള്ള വ്യാപാരികൾ പാപ്പരായതുൾപ്പെടെയുള്ള കാരണങ്ങളാൽ വിൽപ്പനനികുതിയിലെ കുടിശ്ശിക ഈടാക്കാനാവുന്നില്ലെന്ന് സർക്കാർ.

കച്ചവടം അവസാനിപ്പിച്ചതും കോടതികളുടെ സ്റ്റേ ഉത്തരവും മറ്റു കാരണങ്ങളാണ്. കൺട്രോളർ ആൻഡ് ഓഡിറ്റർ (സി.എ.ജി.) ജനറലിനാണ് ഈ വിശദീകരണം നൽകിയത്. കുടിശ്ശിക പിരിച്ചെടുക്കാൻ ഫലപ്രദമായ സംവിധാനം വേണമെന്നാണ് സി.എ.ജി.യുടെ നിർദേശം.

2021 മാർച്ച് 31 വരെ സംസ്ഥാനത്തിന്റെ മൊത്തം വരുമാനക്കുടിശ്ശിക 21,797.86 കോടിയാണ്. ഇതിൽ പതിറ്റാണ്ടുകളായി പിരിക്കാത്തതുമുണ്ട്. വ്യക്തികളും സ്വകാര്യസ്ഥാപനങ്ങളും സർക്കാർവകുപ്പുകളും കേന്ദ്ര-സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളും നൽകേണ്ടതാണിത്.

മൊത്തം വരുമാനക്കുടിശ്ശികയിൽ 13,830.43 കോടിരൂപ ചരക്കു-സേവന നികുതി വകുപ്പിന് ലഭിക്കാനുള്ളതാണ്. ജി.എസ്.ടി. നിലവിൽവരുന്നതിനു മുമ്പുള്ള വാറ്റിലെ കുടിശ്ശികയാണ് മഹാഭൂരിപക്ഷവും. കുടിശ്ശികയിൽ 12,942.31 കോടിരൂപ വ്യക്തികൾ, സ്വകാര്യ സ്ഥാപനങ്ങൾ, സ്വകാര്യ കമ്പനികൾ എന്നിവയിൽനിന്ന് കിട്ടാനുള്ളതാണ്.

വാറ്റിലെ കുടിശ്ശിക ഇളവുകൾനൽകി പിരിച്ചെടുക്കാൻ 2018-’19 മുതൽ പൊതുമാപ്പ് പദ്ധതി നിലവിലുണ്ടായിരുന്നു. 2000 കോടി പിരിച്ചെടുക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. എന്നാൽ, കിട്ടിയത് 400 കോടി.

പൊതുമാപ്പ് പദ്ധതി തുടരുമെന്ന ചിന്താഗതിയിൽ നികുതിയടയ്ക്കാൻ വ്യാപാരികൾ വിമുഖതകാട്ടുന്ന സാഹചര്യവുമുണ്ടായി. അതിനാൽ ഈ ബജറ്റിൽ പൊതുമാപ്പ് പദ്ധതി അടുത്ത സാമ്പത്തികവർഷത്തേക്ക് നീട്ടിയിട്ടില്ല.

വിൽപ്പനനികുതി കുടിശ്ശികയിൽ 93.45 ശതമാനവും കുടിശ്ശികവരുത്തിയത് വ്യക്തികളും സ്വകാര്യ സ്ഥാപനങ്ങളും കമ്പനികളുമാണ്.

12,942.31 കോടി കുടിശ്ശികയുള്ളതിൽ 6878.65 കോടി രൂപ (49.74 ശതമാനം) പിരിച്ചെടുക്കാൻ റവന്യൂ റിക്കവറി നടപടികളിലേക്ക്‌ കടന്നിട്ടുണ്ട്. എന്നാൽ, ഇതിൽ പലർക്കും ജപ്തിചെയ്യാൻ വ്യാപാരസ്ഥാപനങ്ങളോ സ്വത്തുക്കളോ ഇല്ലെന്നാണ് കളക്ടർമാർ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

വാഹനനികുതിയിലെ കുടിശ്ശികയായ 2616.90 കോടിയിൽ 1844.73 കോടി രൂപയും (70.49 ശതമാനം) നൽകാനുള്ളത് കെഎസ്.ആർ.ടി.സി.യാണ്. 772.12 കോടി വ്യക്തികളും സ്വകാര്യ സ്ഥാപനങ്ങളും നൽകേണ്ടതും.

വൈദ്യുതി ഡ്യൂട്ടിയിനത്തിൽ 2929.11 കോടി രൂപ കുടിശ്ശികയിൽ 2890.13 കോടിയും നൽകേണ്ടത് സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളാണ്. പ്രതിസന്ധി നേരിടുന്ന പൊതുമേഖലാ സ്ഥാപനങ്ങളിൽനിന്ന് ഈ കുടിശ്ശിക ഈടാക്കൽ അപ്രായോഗികമാണെന്നാണ് സർക്കാർ വാദം.

X
Top