നിക്ഷേപത്തട്ടിപ്പിന് കേന്ദ്ര ധനമന്ത്രിയുടെ വ്യാജ എഐ വീഡിയോ; ജാഗ്രത വേണമെന്ന് സൈബർ പോലീസ്ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സാധ്യമായി;പി രാജീവ്അടിസ്ഥാന സൗകര്യ പദ്ധതികള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി 20,000 കോടി രൂപയുടെ ഗ്യാരണ്ടി ഫണ്ട്ഇന്ത്യയില്‍ നിക്ഷേപം ഇരട്ടിയാക്കാന്‍ ലോകബാങ്കിന്റെ സ്വകാര്യമേഖല വിഭാഗം ഐഎഫ്‌സി, 2030 ഓടെ 10 ബില്യണ്‍ ഡോളര്‍ ലക്ഷ്യംമൊത്തവില സൂചിക പണപ്പെരുപ്പം 0.52 ശതമാനമായി ഉയര്‍ന്നു

അടിമുടി മാറ്റങ്ങളുമായി ടാറ്റയുടെ ബിഗ് ബാസ്ക്കറ്റ്

കൊമേഴ്സ് രംഗത്ത് വിപ്ലവകരമായ മാറ്റത്തിനൊരുങ്ങി ബിഗ് ബാസ്ക്കറ്റ്. പലചരക്ക് സാധനങ്ങളുടെ ഓൺലൈൻ വിൽപ്പനയുടെ പര്യായമായ ബിഗ് ബാസ്ക്കറ്റിൽ ഇലക്ട്രോണിക്സ് ഉപകരണങ്ങളും വസ്ത്രങ്ങളും മരുന്നുകളും ലഭ്യമാകും. ആമസോണിനും ഫ്ലിപ്കാർട്ടിനും സമാനമായി എല്ലാവിധ ഉത്പ്പന്നങ്ങളും ലഭിക്കുന്ന രീതിയിലേക്കാണ് ടാറ്റയുടെ ബിഗ് ബാസ്ക്കറ്റും മാറുന്നത്.

പലതരം സാധനങ്ങൾ വേഗത്തിൽ വിൽക്കുന്ന MC/QC (മൾട്ടി-കാറ്റഗറി ക്വിക്ക് കൊമേഴ്സസ്) എന്ന പുതിയ രീതിയാണ് ബിഗ് ബാസ്ക്കറ്റും കൊണ്ടുവരുന്നത്. പലചരങ്ങൾക്ക് സാധനങ്ങൾക്ക് പുറമെ മരുന്ന്, ഫാഷൻ, ഇലക്ട്രോണിക്സ്, ഭക്ഷണം എന്നിവയെല്ലാം വേഗത്തിൽ വീട്ടിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്.

സാധനങ്ങൾ അതിവേഗത്തിൽ
ടാറ്റയുടെ ഉടമസ്ഥതയിലുള്ള ക്രോമ, ടൈറ്റൻ, 1mg, Qmin തുടങ്ങിയ ബ്രാൻഡുകൾ അതിവേഗത്തിൽ ഈ പ്ലാറ്റ്ഫോമിലൂടെ ആവശ്യക്കാർക്ക് എത്തിക്കാൻ കഴിയും. ബിഗ് ബാസ്‌ക്കറ്റിൻ്റെ നിലവിലുള്ള ഡാർക്ക് സ്റ്റോറുകൾ, വെയർഹൗസുകൾ എന്നിവ പ്രയോജനപ്പെടുത്തുക എന്നതാണ് ആശയം. ഇതുവഴി ഉത്പന്നങ്ങൾ അതിവേഗത്തിൽ ഡെലിവറി ചെയ്യാൻ കഴിയും.

ടാറ്റ ഗ്രൂപ്പ് കമ്പനികളുമായി ചേർന്ന് പ്രവർത്തനം
ഞങ്ങൾക്ക് ടാറ്റാ ഗ്രൂപ്പുമായി ബന്ധമുണ്ട്. അതുകൊണ്ട് ക്രോമയുടെ ഉത്പന്നങ്ങൾ വേഗത്തിൽ വിൽക്കാൻ കഴിയുമെന്ന് ബിഗ് ബാസ്ക്കറ്റ് സിഇഒ ഹരി മേനോൻ പറഞ്ഞതായി മണികൺട്രോൾ റിപ്പോർട്ട് ചെയ്തു.

ക്രോമയുടെ കടകൾ ബിഗ് ബാസ്ക്കറ്റിൻ്റെ ഡാർക്ക് സ്റ്റോറുകളായി ഉപയോഗിക്കാം. ഇത് ഞങ്ങൾക്ക് മാത്രം കിട്ടുന്ന ഒരവസരമാണ്. ഞങ്ങളുടെ പങ്കാളികൾക്ക് ചെറിയ സ്ഥലങ്ങളെക്കുറിച്ച് പോലും നല്ല അറിവുണ്ട്. അത് മറ്റാർക്കും ഉണ്ടാകാൻ വഴിയില്ല.’

ടാറ്റാ ഗ്രൂപ്പിലെ മറ്റ കമ്പനികളുടെ സൗകര്യങ്ങൾ കൂടി ഉപയോഗിച്ച് എല്ലാ ഉത്പന്നങ്ങളും വേഗത്തിൽ ആവശ്യക്കാരിലേക്ക് എത്തിക്കുകയാണ് ബിഗ് ബാസ്ക്കറ്റ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ വർഷം ക്രോമയുമായി ചേർന്ന് ഐ ഫോൺ 16 വിൽപ്പന ചെയ്തിരുന്നെന്നും ഈ സമയത്ത് തന്നെ ഇത്തരം വസ്തുക്കളുടെ ആവശ്യകത വ്യക്തമായിരുന്നെന്നും ബിഗ് ബാസ്ക്കറ്റ് ടീം പറയുന്നു.

ഇപ്പോൾ ഇലക്ട്രോണിക്സ് ഉത്പന്നങ്ങൾ ബിഗ് ബാസ്ക്കറ്റിൻ്റെ മൊത്തം വില്പനയുടെ 7-8 ശതമാനം വരും. പണ്ട് പലചരക്ക് സാധനങ്ങൾ മാത്രം വിറ്റിരുന്ന ബിഗ് ബാസ്ക്കറ്റിൽ ഇതൊരു വലിയ മാറ്റമാണ്. ഇലക്ട്രോണിക്സിന് ശേഷം ഫാഷൻ ഉത്പന്നങ്ങളും ബിഗ് ബാസ്ക്കറ്റ് വിൽക്കാൻ തുടങ്ങി.

അതിനുശേഷം ഷൂസുകളും വിൽക്കാൻ തുടങ്ങി. ഫാഷൻ ഉത്പന്നങ്ങൾ വിൽക്കുന്നത് അത്ര എളുപ്പമല്ല. അതുകൊണ്ട് ശ്രദ്ധിച്ചാണ് ഓരോ കാര്യവും ചെയ്യുന്നതെന്നും ഇവർ പറയുന്നു.
ടാറ്റ 1mg-മായി ചേർന്ന് മരുന്ന് ഉത്പന്നങ്ങളും ബിഗ് ബാസ്ക്കറ്റ് വേഗത്തിൽ വിൽക്കുന്നു.

മരുന്നുകൾ സൂക്ഷിക്കുന്നതിന് പകരം, ബിഗ് ബാസ്ക്കറ്റിൻ്റെ ഡാർക് സ്റ്റോറുകളിൽ അല്ലെങ്കിൽ അടുത്തായി മരുന്ന് കടകൾ തുടങ്ങുന്നു. ഇതിലൂടെ ആളുകൾക്ക് പലചരക്ക് സാധനങ്ങളോടൊപ്പം മരുന്നുകളും വേഗത്തിൽ ലഭ്യമാകും.

ഈ രീതി ഇപ്പോൾ ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലെ 40 സ്ഥലങ്ങളിൽ ഉണ്ട്. കൂടാതെ ടാറ്റാ ഗ്രൂപ്പിൻ്റെ Qmin, Starbucks എന്നിവരുമായി ചേർന്ന് ഭക്ഷണവും ബിഗ് ബാസ്ക്കറ്റ് വിതരണം ചെയ്യുന്നുണ്ട്.

X
Top