റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ക്ക് സുപ്രീം കോടതിയുടെ താക്കീത്കൊച്ചി വിമാനത്താവളത്തിലെ ഭാവി വികസന പദ്ധതികള്‍ തയാറാക്കുന്നതിന് 6.64 കോടിയുടെ കരാർഗോതമ്പ് കയറ്റുമതി നിയന്ത്രണങ്ങൾ നീക്കി കേന്ദ്രസർക്കാർ; ആഭ്യന്തര വിപണിയിൽ വില കുതിച്ചുയരുന്നുഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിംഗ് ഉയർത്തി ജപ്പാൻ ക്രെഡിറ്റ് റേറ്റിംഗ് ഏജൻസി; ഇന്ത്യയിപ്പോൾ ‘സ്ഥിരതയാർന്നത്’ എന്ന ഗണത്തിൽഇന്ത്യൻ ഇ-കൊമേഴ്‌സ് വിപണി 345 ബില്യൺ ഡോളറിലെത്തുമെന്ന് റിപ്പോർട്ട്

എയർ ഇന്ത്യയിൽ 10000 കോടി കൂടി നിക്ഷേപിക്കാൻ ടാറ്റ

ദില്ലി: കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ എയർ ഇന്ത്യയിൽ 10,000 കോടിയിലധികം രൂപയുടെ പുതിയ മൂലധന നിക്ഷേപത്തിനൊരുങ്ങി ടാറ്റാ സൺസ്. ജൂണിൽ ചേർന്ന ടാറ്റാ സണ്‍സ് ബോർഡ് യോഗം കർശന ഉപാധികളോടെ നിക്ഷേപത്തിന് അംഗീകാരം നൽകിയിരുന്നു.

2021ലാണ് ടാറ്റാ സൺസ് എയർഇന്ത്യയെ ഏറ്റെടുത്തത്. ഇതിന് ശേഷം ടാറ്റാ നടത്തുന്ന ഏറ്റവും കൂടിയ നിക്ഷേപമാണിത്. കഴിഞ്ഞ ഒരു വർഷത്തിലധികമായി ടാറ്റ എയർഇന്ത്യയിൽ നിക്ഷേപമൊന്നും നടത്തിയിരുന്നില്ല.

2026 സാമ്പത്തിക വർഷത്തിൽ എയർ ഇന്ത്യയുടെ ആകെ നഷ്ടം ഇരട്ടിയിലധികമായി വർധിച്ച് 22,238 കോടി രൂപയിലെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ മൂലധന നിക്ഷേപത്തിന് പദ്ധതിയൊരുങ്ങിയത്.

ഏകദേശം 40,000 കോടി രൂപയാണ് എയർഇന്ത്യയുടെ കടബാധ്യത. എയർ ഇന്ത്യയിൽ 75 ശതമാനം ഓഹരികളുളള ടാറ്റ സൺസും 25 ശതമാനമുളള സിംഗപ്പൂർ എയർലൈൻസുമാണ് പ്രധാന പങ്കാളികൾ. എയർ ഇന്ത്യ നഷ്ടത്തിലായത് എൻ ചന്ദ്രശേഖരന്റെ ടാറ്റാ സണ്‍സ് ചെയർമാൻ സ്ഥാനത്തുനിന്നുളള പടിയിറക്കത്തിന് കാരണമായിരുന്നു.

അതേ സമയം, എയർ ഇന്ത്യയിലുള്ള (Air India) സിംഗപ്പൂർ എയർലൈൻസിന്റെ നിക്ഷേപങ്ങൾക്ക് സിംഗപ്പൂർ സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ആഗോള നിക്ഷേപ കമ്പനിയായ ടെമാസെക് (Temasek) പിന്തുണ പ്രഖ്യാപിച്ചതായി വാർത്തകൾ പുറത്തു വന്നിരുന്നു.

വൻനഷ്ടത്തിൽ ഓടുന്ന എയർ ഇന്ത്യയിലേക്ക് കൂടുതൽ തുക നിക്ഷേപിക്കുന്നതിനെ ചൊല്ലി സിംഗപ്പൂരിൽ രാഷ്ട്രീയ തലത്തിൽ വിമർശനങ്ങൾ ഉയർന്ന പശ്ചാത്തലത്തിലാണ് ടെമാസെകിന്റെ ഈ വിശദീകരണം.

വികസന പ്രവർത്തനങ്ങൾക്കായി 1.5 ബില്യൺ യു.എസ് ഡോളർ (ഏകദേശം 14,000 കോടി രൂപ) കൂടി നിക്ഷേപകരോട് ആവശ്യപ്പെട്ടതായി റിപ്പോർട്ടുകൾ വന്നിരുന്നു. നിലവിൽ എയർ ഇന്ത്യയിൽ സിംഗപ്പൂർ എയർലൈൻസിന് 25.1% ഓഹരി പങ്കാളിത്തമുണ്ട്.

ബാക്കി 74.9% ടാറ്റാ സൺസിന്റെ പക്കലാണ്. സിംഗപ്പൂർ എയർലൈൻസിന്റെ പ്രധാന ഓഹരി ഉടമ ടെമാസെക് ആണ്.

X
Top