ഇറാൻ-യു.എസ് പോര്: ഇന്ത്യയില്‍ വിദേശ സഞ്ചാരികളുടെ വരവ് കുറയുന്നുഇന്ത്യൻ കപ്പലുകളുടെ സുരക്ഷയ്ക്കായി ഇറാനുമായി ചർച്ച തുടരുന്നതായി കേന്ദ്രസർക്കാർദുബായില്‍ നിന്നുള്ള സ്വര്‍ണം, വെള്ളി ആഭരണ ഇറക്കുമതിക്ക് നിയന്ത്രണംയുഎസുമായി ഇടക്കാല വ്യാപാരക്കരാർ തീരുവയില്‍ വ്യക്തത വന്ന ശേഷംവിമാന യാത്രികര്‍ക്ക് ആശ്വാസം പകരുന്ന പരിഷ്‌കാരങ്ങളുമായി വ്യോമയാന മന്ത്രാലയം

യൂറോപ്പില്‍ ഇവി ബാറ്ററി പ്ലാന്റ് നിര്‍മ്മിക്കാന്‍ ടാറ്റ

മുംബൈ: യൂറോപ്പില്‍ ഇവി ബാറ്ററി നിര്‍മ്മാണം നടത്തുന്നതിനുള്ള ശ്രമത്തിലാണ് ടാറ്റ ഗ്രൂപ്പെന്ന് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട്. ടാറ്റയുടെ തന്നെ ഉപവിഭാഗമായ ജാഗ്വാര്‍-ലാന്‍ഡ് റോവറുമായി സഹകരിച്ചാകും ബാറ്ററി നിര്‍മ്മാണം നടത്തുക.

ബ്രിട്ടീഷ് കമ്പനിയായ ജാഗ്വാര്‍ ലാന്‍ഡ്‌റോവര്‍ ഇവി മോഡലുകള്‍ വര്‍ധിപ്പിക്കാനുള്ള നീക്കത്തിലാണ്. കമ്പനിയുടെ മോഡലുകളില്‍ ഇവ ഉപയോഗിക്കുന്നതിനൊപ്പം കൂടുതല്‍ രാജ്യങ്ങളിലേക്ക് കയറ്റുമതി നടത്താനും ലക്ഷ്യമിടുന്നുണ്ട്.

ടാറ്റാ മോട്ടോഴ്‌സിന്റെ വാഹനങ്ങള്‍ക്കായി ലിഫിയം – അയോണ്‍ – ഫോസ്‌ഫേറ്റ് ബാറ്ററിയും, ജാഗ്വാര്‍ ലാന്‍ഡ്‌റോവറിന്റെ മോഡലുകള്‍ക്കായി നിക്കല്‍-മാഗ്നീസ് -കൊബാള്‍ട്ട് ബാറ്ററികളുമായും പ്ലാന്റില്‍ നിര്‍മ്മിക്കുകയെന്ന് കമ്പനി ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ പി ബി ബാലാജി പറഞ്ഞു.

X
Top