Alt Image
കഴിഞ്ഞുപോയത് കേരളത്തിന് പുറത്തുനിന്ന് ഏറ്റവും കൂടുതൽ സഞ്ചാരികളെത്തിയ വർഷംകൊച്ചി- കോയമ്പത്തൂർ വ്യവസായ ഇടനാഴി പദ്ധതി അനിശ്ചിതത്വത്തിൽഇന്ത്യ-യുകെ വ്യാപാര കരാര്‍ ഏപ്രില്‍ മാസത്തില്‍ നടപ്പാക്കുംമൊത്തവില പണപ്പെരുപ്പം ഉയർന്നുകേരളം നിക്ഷേപസൗഹൃദസംസ്ഥാനമായി മാറിക്കഴിഞ്ഞെന്ന് മുഖ്യമന്ത്രി

എൻഐഎൻഎല്ലിൽ നിക്ഷേപമിറക്കി ടാറ്റ സ്റ്റീൽ ലോംഗ് പ്രോഡക്‌ട്‌സ്

മുംബൈ: നീലാഞ്ചൽ ഇസ്‌പത് നിഗം ലിമിറ്റഡിൽ (എൻ‌ഐ‌എൻ‌എൽ) 300 കോടി രൂപ നിക്ഷേപിച്ച് ടാറ്റ സ്റ്റീൽ ലോംഗ് പ്രോഡക്‌ട്‌സ് (ടിഎസ്‌എൽപി). നിക്ഷേപത്തിലൂടെ കമ്പനി എൻഐഎൻഎല്ലിന്റെ 4,68,75,000 അധിക ഇക്വിറ്റി ഓഹരികളാണ് സ്വന്തമാക്കിയത്.

ടിഎസ്എൽപിയുടെ ഉപസ്ഥാപനമാണ് എൻഐഎൻഎൽ. നിർദിഷ്ട ഇടപാടോടെ എൻഐഎൻഎല്ലിലെ കമ്പനിയുടെ ഓഹരി പങ്കാളിത്തം മുൻപത്തെ 95.81 ശതമാനത്തിൽ നിന്ന് 95.96 ശതമാനമായി ഉയർന്നു. എൻഐഎൻഎല്ലിന് 90 എംടി കരുതൽ ശേഖരമുള്ള ഇരുമ്പയിര് ഖനിയും, 1.1 എംടിപിഎ ശേഷിയുള്ള സംയോജിത ഇരുമ്പ്, ഉരുക്ക് പ്ലാന്റും ഉണ്ട്. 2021-22 സാമ്പത്തിക വർഷത്തിലെ സ്ഥാപനത്തിന്റെ വിറ്റുവരവ് 257.58 കോടി രൂപയാണ്.

പ്ലാന്റിന്റെ വിപുലീകരണം, ബാധ്യതകളുടെ തിരിച്ചടവ്, മറ്റ് പൊതു കോർപ്പറേറ്റ് ആവശ്യങ്ങൾ എന്നിവയ്ക്കായി ഈ തുക വിനിയോഗിക്കാൻ കമ്പനി പദ്ധതിയിടുന്നു. ഖനനം മുതൽ ഉൽപ്പാദനം, വിതരണം വരെയുള്ള സ്റ്റീൽ നിർമ്മാണത്തിന്റെ മുഴുവൻ മൂല്യ ശൃംഖലയിലും ടാറ്റ സ്റ്റീൽ ലോംഗ് പ്രോഡക്‌ട്‌സിന് സാന്നിധ്യമുണ്ട്. അതേസമയം കഴിഞ്ഞ പാദത്തിൽ കമ്പനി 333.36 കോടി രൂപയുടെ അറ്റ ​​നഷ്ടമാണ് രേഖപ്പെടുത്തിയത്.

X
Top