ചില്ലറ പണപ്പെരുപ്പം ആറു വർഷത്തെ താഴ്ചയിൽബാങ്കുകളുടെ ആസ്തി ഗുണനിലവാരം ദശാബ്ദത്തെ ഉയര്‍ന്ന നിലയില്‍സംസ്ഥാനത്ത് ക്രിപ്റ്റോ വഴിയുളള ഹവാല ഇടപാട് കൂടുന്നുഇൻഷുറൻസുള്ള രോഗികൾക്ക് ഉയർന്ന നിരക്ക്: സ്വകാര്യ ആശുപത്രികളെ നിരീക്ഷിക്കാൻ കേന്ദ്രസർക്കാർഇന്ത്യയുടെ റഷ്യൻ ഇന്ധന ഇറക്കുമതി ലോകത്തിന് നേട്ടമായെന്ന് കേന്ദ്രമന്ത്രി

ടാറ്റ സണ്‍സിന് ലഭിക്കുക 33350 കോടി രൂപയുടെ റെക്കോര്‍ഡ് ലാഭവിഹിതം

ന്യൂഡല്‍ഹി: ടാറ്റാ സണ്‍സ് 2022-23 സാമ്പത്തിക വര്‍ഷത്തില്‍ ഏകദേശം 33,350 കോടി രൂപയുടെ ലാഭവിഹിതം നേടും. ഇതൊരു റെക്കോര്‍ഡാണ്. കഴിഞ്ഞവര്‍ഷം 14529 കോടി രൂപയാണ് ടാറ്റ സണ്‍സ് നേടിയ ലാഭവിഹിതം.

മൊത്തം 33350 കോടി രൂപയില്‍ 90 ശതമാനം, അതായത് ഏകദേശം 30,500 കോടി രൂപ ടാറ്റാ സണ്‍സിന് ലഭിക്കുമെന്ന് കണക്കാക്കപ്പെടുന്നു. ബാക്കി 2023-24 ലെ ലാഭനഷ്ട അക്കൗണ്ടില്‍ കാണിക്കും. കാരണം 2022-23 ലെ ലാഭവിഹിതത്തിന്റെ 80 ശതമാനവും സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിന് മുമ്പാണ് ടിസിഎസ് നല്‍കിയത്.

ഗ്രൂപ്പിന്റെ പ്രധാന സ്രോതസായ ടിസിഎസില്‍ നിന്നുള്ള തുകയാണ് ടാറ്റ സണ്‍സിന്റെ റെക്കോര്‍ഡ് വരുമാനത്തിന് കാരണം. റെക്കോര്‍ഡ് ലാഭവിഹിതം ടാറ്റ സണ്‍സിനെ രാജ്യത്തെ ഏറ്റവും ലാഭകരമായ ഏഴ് കമ്പനികളില്‍ ഉള്‍പ്പെടുത്തുന്നു.

X
Top