ഉത്സവ സീസണില്‍ രാജ്യത്ത് 2.7 ലക്ഷം വരെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്ന് റിപ്പോര്‍ട്ട്റഷ്യയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള എണ്ണ ഇറക്കുതിയില്‍ ഇടിവ്തിരിച്ചടിയായി പശ്ചിമേഷ്യൻ പ്രതിസന്ധിയും ചൂടും; രാജ്യത്തിന്റെ വളർച്ച പ്രതീക്ഷിച്ചതിനേക്കാൾ കുറയുമെന്ന് ഇന്ത്യ റേറ്റിങ്സ്ആഗസ്റ്റില്‍ ഇന്ത്യയിലെത്തിയത് 89 ടണ്ണിലേറെ വെള്ളിഇന്ത്യയുടെ കയറ്റുമതി കുതിപ്പിൽ കേരളത്തിന് 15-ാം സ്ഥാനം മാത്രം

ടാറ്റ സൺസിൻ്റെ വാർഷിക പൊതുയോഗം ക്വോറം തികയാതെ മുടങ്ങി

മുംബൈ: ടാറ്റാ ഗ്രൂപ്പിന്റെ മാതൃ കമ്പനിയായ ടാറ്റാ സൺസിന്റെ 107-ാമത് വാർഷിക പൊതുയോഗം ക്വോറം തികയാതെ വന്നതിനെ തുടർന്ന് മാറ്റിവച്ചു. കമ്പനിയുടെ ചരിത്രത്തിൽ തന്നെ അസാധാരണമായ സംഭവമാണ് ഇത്.

കമ്പനിയിൽ 18.37% ഓഹരി പങ്കാളിത്തമുള്ള പ്രമുഖ വ്യവസായ ഗ്രൂപ്പായ ഷാപൂർജി പല്ലോൺജി കുടുംബം യോഗത്തിൽ നിന്ന് വിട്ടുനിന്നതാണ് കോറം തികയാതെ വന്നതിന് പ്രധാന കാരണം. മിസ്ത്രി കുടുംബത്തിൽ നിന്ന് ആരും യോഗത്തിൽ പങ്കെടുത്തില്ല. ഈ നീക്കമാണ് യോഗം റദ്ദാക്കാൻ കാരണം.

ടാറ്റാ സൺസിന്റെ ആർട്ടിക്കിൾസ് ഓഫ് അസോസിയേഷൻ പ്രകാരം വാർഷിക പൊതുയോഗത്തിന്റെ കോറം പൂർത്തിയാകണമെങ്കിൽ ടാറ്റാ ട്രസ്റ്റുകളുടെ പ്രതിനിധികൾക്ക് പുറമെ മറ്റ് പ്രധാന ഓഹരി ഉടമകളും പങ്കെടുക്കേണ്ടതുണ്ട്.

ടാറ്റാ ഗ്രൂപ്പിൽ വൻ പങ്കാളിത്തമുള്ള ടാറ്റ കുടുംബത്തിന് പുറത്തുള്ള ഏറ്റവും വലിയ ഓഹരി ഉടമകളാണ് എസ്.പി. ഗ്രൂപ്പ്. കമ്പനീസ് ആക്ട് അനുസരിച്ച് അടുത്ത ആഴ്ച ഇതേ ദിവസം, ഇതേ സമയത്ത് വീണ്ടും വാർഷിക പൊതുയോഗം ചേരുമെന്ന് കമ്പനി വൃത്തങ്ങൾ അറിയിച്ചു.

ഇങ്ങനെ മാറ്റിവെക്കുന്ന യോഗങ്ങളിൽ കോറം സംബന്ധിച്ച നിയമങ്ങളിൽ ഇളവുകൾ ഉണ്ടാകും. ടാറ്റാ സൺസും ഷാപൂർജി പല്ലോൺജി ഗ്രൂപ്പും തമ്മിൽ വർഷങ്ങളായി നിലനിൽക്കുന്ന നിയമപോരാട്ടങ്ങളുടെയും അഭിപ്രായവ്യത്യാസങ്ങളുടെയും തുടർച്ചയായാണ് ഈ സംഭവം വിലയിരുത്തപ്പെടുന്നത്.

X
Top