എല്‍പിജി പ്രതിസന്ധി ടൂറിസം മേഖലയ്ക്കും തിരിച്ചടിയാകുന്നുപരുത്തി വിപണിയില്‍ റെക്കോര്‍ഡ് കുതിപ്പ്; സംഭരണം 104 ലക്ഷം ബെയ്‌ലുകള്‍ കടന്നുവിലക്കയറ്റത്തോത് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിൽ കേരളം മൂന്നാമത്യുദ്ധത്തില്‍ ചിറകറ്റ് ആഗോള വ്യോമയാന മേഖല; ഗള്‍ഫ് വ്യോമപാതകളില്‍ കടുത്ത നിയന്ത്രണംഫെബ്രുവരിയിൽ പണപ്പെരുപ്പം ഉയർന്നു

ടാറ്റ പവർ റിന്യൂവബിൾ എനർജി ഗുജറാത്തിൽ 70,000 കോടി രൂപയുടെ നിക്ഷേപം നടത്താൻ പദ്ധതിയിടുന്നു

ഗുജറാത്ത്: ടാറ്റ പവറിന്റെ വിഭാഗമായ ടാറ്റ പവർ റിന്യൂവബിൾ എനർജി ലിമിറ്റഡ് (ടിപിആർഇഎൽ) ഗുജറാത്തിൽ 10,000 മെഗാവാട്ട് പുനരുപയോഗ ഊർജ പദ്ധതികളുടെ വികസനത്തിനായി 70,000 കോടി രൂപ നിക്ഷേപിക്കാൻ പദ്ധതിയിടുന്നു.

ഗാന്ധിനഗറിൽ നടക്കുന്ന വൈബ്രന്റ് ഗുജറാത്ത് ഗ്ലോബൽ സമ്മിറ്റ് 2024 ന്റെ പത്താം പതിപ്പിൽ ഗുജറാത്ത് സർക്കാരുമായി കമ്പനി ഇതുമായി ബന്ധപ്പെട്ട് ഒരു ധാരണാപത്രം (എംഒയു) ഒപ്പുവച്ചു.

തുടർന്ന് ടാറ്റ പവറിന്റെ ഹരികൾ ഒരു ശതമാനം നേട്ടമുണ്ടാക്കി.ടാറ്റ പവറിന് നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ 0.24 ശതമാനം ഉയർന്ന് 358.15 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

ഈ പദ്ധതികൾ 3,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് കമ്പനി പ്രസ്താവനയിൽ പറഞ്ഞു.

“10,000 മെഗാവാട്ട് പുനരുപയോഗ ഊർജ പദ്ധതികളിൽ സൗരോർജ്ജം, കാറ്റ്, ഹൈബ്രിഡ്, റൗണ്ട് ദി ക്ലോക്ക് (ആർ‌ടി‌സി), പീക്ക്, ഫേം ആൻഡ് ഡിസ്‌പാച്ചബിൾ റിന്യൂവബിൾ എനർജി (എഫ്‌ഡി‌ആർ‌ഇ) എന്നിവ ഉൾപ്പെടുന്നു, ഇത് വിപുലമായ 50,000 ഏക്കർ സർക്കാർ ഭൂമിയെ ഉൾക്കൊള്ളുന്നു.

X
Top