എൽപിജി വിതരണം സുഖമമാക്കാൻ ഗെയിലിന്റെ വമ്പൻ പദ്ധതി; ആറ് സംസ്ഥാനങ്ങളിലായി 1800 കിലോമീറ്റർ പുതിയ പൈപ്പ്ലൈൻ, ഏഴായിരം കോടി നിക്ഷേപംപുതുക്കിയ ചട്ടക്കൂടിന് കീഴില്‍ 4,895.65 കോടി രൂപയുടെ 29 എഫ്ഡിഐ നിക്ഷേപങ്ങള്‍വിദേശ നാണയ ശേഖരത്തിൽ കുതിപ്പ്ഇന്ത്യയെ ആഗോള മൊബൈൽ നിർമ്മാണ ഹബ്ബാക്കാൻ 62,500 കോടിയുടെ മെഗാ പദ്ധതിയുമായി കേന്ദ്ര സർക്കാർഇന്ത്യ ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ നിന്നുള്ള ക്രൂഡ് ഇറക്കുമതി വർധിപ്പിക്കുന്നതായി കണക്കുകൾ

രാജ്യത്ത് 20 ‘ബ്യൂട്ടി ടെക്’ സ്‌റ്റോറുകൾ തുറക്കാൻ ഒരുങ്ങി ടാറ്റ

രാജ്യത്ത് 20 ‘ബ്യൂട്ടി ടെക്’ സ്‌റ്റോറുകൾ തുറക്കാൻ പദ്ധതിയുമായി ടാറ്റ ഗ്രൂപ്പ്. പ്രീമിയം സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങൾ വാങ്ങുന്നതിനായി വെർച്വൽ മേക്കപ്പ് കിയോസ്‌കുകളും, ഡിജിറ്റൽ സ്‌കിൻ ടെസ്‌റ്റുകളും ഉൾപ്പെടെ ലഭ്യമാകുന്ന വിപുലമായ സൗകര്യങ്ങൾ അടങ്ങിയ സ്‌റ്റോറുകളാവും തുറക്കുകയെന്ന് ടാറ്റയുമായി അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു.

ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യവും, അതിവേഗം വളരുന്ന സൗന്ദര്യ-വ്യക്തിഗത വിപണി ഉള്ളതുമായ ഇന്ത്യയിൽ മാർക്കറ്റ് പിടിക്കാനാണ് ടാറ്റ ലക്ഷ്യമിടുന്നത്.

ഏകദേശം 16 ബില്യൺ ഡോളർ മൂല്യമുള്ള ഇന്ത്യൻ സൗന്ദര്യ-വ്യക്തിഗത വിപണിയിൽ ശക്തമായ സാന്നിധ്യമാവുകയാണ് ടാറ്റ ഇതിലൂടെ. ആഗോള തലത്തിൽ LVMHഉം, ആഭ്യന്തര വിപണിയിൽ നൈക്കയുമാവും ടാറ്റയുടെ പ്രധാന എതിരാളികൾ.

എസ്‌റ്റി ലോഡേഴ്‌സ് M.A.C, ബോബി ബ്രൗൺ തുടങ്ങിയ വിദേശ ബ്രാൻഡുകൾ വാങ്ങാൻ ഇഷ്‌ടപ്പെടുന്ന വലിയൊരു കൂട്ടം സൗന്ദര്യ പ്രേമികൾ രാജ്യത്തുണ്ട്. 18നും 45നും ഇടയിൽ പ്രായമുള്ള ഇത്തരക്കാരെ ലക്ഷ്യമിട്ടാണ് കമ്പനി പുതിയ സംരംഭം ആരംഭിക്കുന്നത്.

ദി ഹോണസ്‌റ്റ് കമ്പനി, എല്ലിസ് ബ്രൂക്‌ലിൻ, ഗാലിനി എന്നീ ബ്രാൻഡുകളെ ഒപ്പം നിർത്താനും ടാറ്റ പദ്ധതിയിടുന്നുണ്ട്.

പുതിയ സ്‌റ്റോറുകളിലേക്ക് ഉൽപ്പന്നങ്ങൾ വിതരണം ചെയ്യാൻ ടാറ്റ രണ്ട് ഡസനിലധികം കമ്പനികളുമായി ചർച്ചകൾ നടത്തി കൊണ്ടിരിക്കുകയാണ്. അതേസമയം, വാർത്തയുമായി ബന്ധപ്പെട്ട് പ്രതികരണം അറിയിക്കാൻ ടാറ്റ ഗ്രൂപ്പ് ഇതുവരെ തയ്യാറായിട്ടില്ല.

നേരത്തെ ടാറ്റ ക്ലിക് പാലറ്റ് എന്ന പേരിൽ കമ്പനി ബ്യൂട്ടി ഷോപ്പിംഗ് ആപ്പ് പുറത്തിറക്കിയിരുന്നു.

X
Top