എം എസ് സി ഐ സൂചികയില്‍ ഇന്ത്യയുടെ വെയിറ്റേജ് ആറുവര്‍ഷത്തെ താഴ്ന്ന നിരക്കില്‍സംസ്ഥാനത്ത് ബീഫ് ക്ഷാമം രൂക്ഷംവ്യവസായ സ്ഥാപനങ്ങൾ പെട്രോൾ പമ്പുകളിൽ നിന്ന് ഇന്ധനം വാങ്ങുന്നത് തടഞ്ഞ് ഉത്തരവ്യുഎസ് – ഇറാൻ യുദ്ധം: ആഗോള സാമ്പത്തിക വളർച്ച കോവിഡിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കിലേക്കെന്ന് ലോകബാങ്ക്ജിഡിപി കണക്കുകളിൽ സംശയം പ്രകടിപ്പിച്ച് രഘുറാം രാജൻ

കാറുകളുടെ വില വർധിപ്പിക്കുമെന്ന് ടാറ്റ മോട്ടോഴ്‌സ്

മുംബൈ: കാറുകളുടെ വില വർധിപ്പിക്കാനുള്ള നീക്കവുമായി ഇന്ത്യയിലെ മുൻനിര വാഹന നിർമാതാക്കളായ ടാറ്റാ മോട്ടോഴ്‌സ് പാസഞ്ചർ വെഹിക്കിൾസ്. നിർമാണവസ്തുക്കളുടെ വില ഉയർന്ന സാഹചര്യത്തിലാണ് ഇതെന്ന് ടാറ്റ മോട്ടോഴ്‌സ് മാനേജിങ് ഡയറക്ടറും സി.ഇ.ഒ.യുമായ ശൈലേഷ് ചന്ദ്ര പറഞ്ഞു.

അമൂല്യലോഹങ്ങളുടെയും ചെമ്പ് ഉൾപ്പെടെയുള്ളവയുടെയും വിലവർധന നിർമാണച്ചെലവിൽ ഗണ്യമായ വർധനയുണ്ടാക്കി. വാഹനവിലയിലൂടെ ഇതിലൊരുഭാഗം ഉപഭോക്താക്കളിലേക്ക് കൈമാറാൻ നിർബന്ധിതമാകുകയാണ്.

വരുന്ന ആഴ്ചകളിൽ ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കിയും വിലവർധന പരിഗണിക്കുന്നതായി സൂചന നൽകിയിട്ടുണ്ട്.

ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് വാഹന നിർമാണത്തിനുള്ള അസംസ്‌കൃത വസ്തുകളുടെ വില വർധിച്ച് വരുന്നത് വില വർധനവിനെ കുറിച്ച് ചിന്തിക്കാൻ കമ്പനിയെ പ്രേരിപ്പിക്കുന്നുവെന്ന് അറിയിച്ചത്.

X
Top