തൊഴിലില്ലായ്മ നിരക്ക് ഓഗസ്റ്റില്‍ 5.1 ശതമാനമായി കുറഞ്ഞുഇന്ത്യന്‍ കാര്‍ഷിക മേഖലയുടെ ആദ്യപാദ വളര്‍ച്ചാ നിരക്ക് ലോകത്തിലെ ഉയര്‍ന്നത്:  ശിവരാജ് സിംഗ് ചൗഹാന്‍ഡോളറിനെതിരെ 8 പൈസ നേട്ടത്തില്‍ രൂപനിക്ഷേപത്തട്ടിപ്പിന് കേന്ദ്ര ധനമന്ത്രിയുടെ വ്യാജ എഐ വീഡിയോ; ജാഗ്രത വേണമെന്ന് സൈബർ പോലീസ്ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സാധ്യമായി;പി രാജീവ്

ടാറ്റ മോട്ടോഴ്‌സ് ഓഹരിയില്‍ കുതിപ്പ്, കൂടുതല്‍ നേട്ടം പ്രതീക്ഷിച്ച് വിദഗ്ധര്‍

മുംബൈ: ടാറ്റ ടെക്നോളജീസ് 2023 മാര്‍ച്ച് 9-ന് ഐപിഒ ഡിആര്‍എച്ച്പി ഫയല്‍ ചെയ്തു. ടാറ്റ മോട്ടോഴ്സ്, ആല്‍ഫ ടിസി ഹോള്‍ഡിംഗ്സ് പിടിഇ, ടാറ്റ ക്യാപിറ്റല്‍ ഗ്രോത്ത് ഫണ്ട്-I എന്നിവയുള്‍പ്പെടെ നിലവിലുള്ള ഉടമകള്‍ ഓഹരി വിറ്റഴിക്കും. 9.571 കോടി രൂപയാണ് ഓഫര്‍ ഫോര്‍ സെയില്‍ വഴി സമാഹരിക്കുക.

ടാറ്റ മോട്ടോഴ്സിന് നിലവില്‍ കമ്പനിയില്‍ 74.69 ശതമാനം ഓഹരിയുണ്ട്. ആല്‍ഫ ടിസി ഹോള്‍ഡിംഗ്സ് പിടിഇ, ടാറ്റ ക്യാപിറ്റല്‍ ഗ്രോത്ത് ഫണ്ട്-ഐ എന്നിവയ്ക്ക് യഥാക്രമം 7.26 ശതമാനവും 3.63 ശതമാനവുമാണ് പങ്കാളിത്തം. അതുകൊണ്ടുതന്നെ ് ഡിആര്‍എച്ച്പി ഫയല്‍ ചെയ്തത് തൊട്ട് ടാറ്റ മോട്ടോഴ്സ് ഓഹരികള്‍ ഉയര്‍ച്ചയിലാണ്.

കഴിഞ്ഞ രണ്ട് മാസമായി, ഈ രേഖ ജുന്‍ജുന്‍വാല പോര്‍ട്ട്ഫോളിയോ സ്റ്റോക്ക് ഏകദേശം 25 ശതമാനം വരെ ഉയര്‍ന്നു. ടാറ്റ ടെക്‌നോളജീസിലെ പങ്കാളിത്തം കുറയ്ക്കുന്നതിനാല്‍ ടാറ്റ മോട്ടോഴ്‌സിന്റെ സാമ്പത്തികസ്ഥതി മെച്ചപ്പെടുമെന്ന് നിക്ഷേപകര്‍ കരുതുന്നു.

ഓഹരിയിലെ ഓരോ ഇടിവും വാങ്ങാനുള്ള അവസരമായി സ്ഥാപന നിക്ഷേപകര്‍ കാണണം, പ്രോഫ്റ്റ് മാര്‍ട്ടിലെ അവിനാഷ് ഗോരക്ഷ്‌കര്‍ പറഞ്ഞു. വരും ദിവസങ്ങളില്‍ ഓഹരി 525 രൂപ വരെ മുന്നേറാമെന്ന് എസ്എംസി ഗ്ലോബല്‍ സെക്യൂരിറ്റീസിലെ സീനിയര്‍ ടെക്‌നിക്കല്‍ അനലിസ്റ്റ് മുദിത് ഗോയല്‍ പറയുന്നു. 495 രൂപയാണ് സ്റ്റോപ് ലോസ് വെക്കേണ്ടത്.

X
Top