‘കാലാവസ്ഥാ വ്യതിയാനവും പ്രകൃതിയിലെ അപ്രതീക്ഷിത മാറ്റങ്ങളും കേര കർഷകർ അവസരങ്ങളാക്കി മാറ്റണം’സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങൾ വിപുലീകരിക്കുന്നു; പിഎഫ്, ഇഎസ്ഐ വേതന പരിധി ഉയർത്താൻ നീക്കംവിലക്കയറ്റത്തോത് വീണ്ടും ഉയരുന്നുഇന്ത്യ-യുഎസ് വ്യാപാര കരാർ: ചർച്ചകൾ വീണ്ടും മാറ്റിവച്ചുപ്രത്യക്ഷ നികുതി വരുമാനത്തില്‍ വര്‍ദ്ധന

ഐപിഒ: ടാറ്റ ടെക്‌നോളജീസിന് പാരന്റിംഗ് കമ്പനിയായ ടാറ്റ മോട്ടോഴ്‌സിന്റെ അനുമതി

ന്യൂഡല്‍ഹി: പ്രാഥമിക പബ്ലിക് ഓഫറിംഗ് (ഐപിഒ) വഴി ഓഹരികള്‍ വിറ്റഴിക്കാനുള്ള ടാറ്റ ടെക്‌നോളജീസിന്റെ ഉദ്യമത്തിന് പാരന്റിംഗ് കമ്പനിയായ ടാറ്റ മോട്ടോഴ്‌സിന്റെ പച്ചക്കൊടി. ഇതോടെ 2004 ന് ശേഷം ആദ്യമായി ഒരു ടാറ്റ ഗ്രൂപ്പ് കമ്പനി പ്രാഥമിക വിപണിയില്‍ പ്രവേശിക്കാനൊരുങ്ങി. 2004 ല്‍ ഐപിഒ നടത്തിയ ടിസിഎസ് (ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്) ആണ് അവസാനമായി ഓഹരികള്‍ ലിസ്റ്റ് ചെയ്ത ടാറ്റ ഗ്രൂപ്പ് കമ്പനി.

2017 ജനുവരിയില്‍ ചുമതലയേറ്റ ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്റെ കീഴില്‍ നടക്കുന്ന ആദ്യ ഐപിഒയും ടാറ്റ ടെക്നോളജീസിന്റേതായിരിക്കും.2022ലെ വാര്‍ഷിക റിപ്പോര്‍ട്ട് അനുസരിച്ച് ടാറ്റ ടെക്നോളജീസില്‍ ടാറ്റ മോട്ടോഴ്സിന് 74 ശതമാനത്തില്‍ കൂടുതല്‍ ഓഹരിയുണ്ട്.റെഗുലറ്ററി നിയന്ത്രണങ്ങളും, വിപണി പ്രതികൂലാവസ്ഥകളും കാരണം ടാറ്റ ടെക്നോളജീസിന്റെ 43 ശതമാനം ഓഹരികള്‍ സ്വകാര്യ ഇക്വിറ്റി പ്രമുഖരായ വാര്‍ബര്‍ഗ് പിന്‍കസിന് വില്‍ക്കുന്നത് ടാറ്റ മോട്ടോഴ്സ് നിര്‍ത്തിവച്ചിരുന്നു.

2018 ല്‍ നടക്കാനിരുന്ന 360 മില്യണ്‍ ഡോളറിന്റെ ഇടപാട് അടിസ്ഥാനമാക്കി പറയുകയാണെങ്കില്‍ ടാറ്റ ടെക്നോളജീസ് ഓഹരികളുടെ മൂല്യം 837 മില്യണ്‍ ഡോളറാണ്. ഒരു ആഗോള ഉല്‍പ്പന്ന എഞ്ചിനീയറിംഗ്, ഡിജിറ്റല്‍ സേവന കമ്പനിയാണ് ടാറ്റ ടെക്നോളജീസ്.

X
Top